ചലച്ചിത്രം

കൂട്ടരേ, ഇനിയാണ് കളി എന്ന് മോഹന്‍ലാല്‍; ഫുട്‌ബോളില്‍ മതവും രാഷ്ട്രീയവും കലര്‍ത്തുന്നുവെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടം. അതുകൊണ്ട് ആര് വന്നാലും പോയാലും തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്നാണ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞതിന് പിന്നാലെ മഞ്ഞപ്പടക്കൂട്ടം പ്രതികരിച്ചത്. പക്ഷേ ഒപ്പം നിന്നിരുന്ന സച്ചിന്റെ അഭാവം ഇത്തവണയില്ലാ എന്നത് ആരാധകരില്‍ ചെറിയ നിരാശ തീര്‍ത്തിരുന്നു എന്നതാണ് സത്യം. 

ആ നിരാശ ആരാധകരില്‍ നിന്നും അകറ്റാന്‍ സര്‍പ്രൈസുമായിട്ടായിരുന്നു മാനേജ്‌മെന്റ് എത്തിയത്. സച്ചിനെ പോലെ മലയാളികള്‍ സ്‌നേഹിക്കുന്ന മോഹന്‍ലാലിനെ ഗുഡ് വില്‍ അംബാസിഡറാക്കി. ഇനിയാണ് കളി എന്നാണ് മഞ്ഞപ്പട കൂട്ടത്തിനൊപ്പം ചേര്‍ന്നതിന് പിന്നാലെ മോഹന്‍ലാല്‍ പറയുന്നത്. 

മോഹന്‍ലാലിന്റെ വരവ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ ഇതുവരെ ഫുട്‌ബോളിനെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന ആരാധക കൂട്ടം മോഹന്‍ലാലിന്റെ വരവോടെ രാഷ്ട്രീയം പറയാനും, ഫാന്‍ ഫൈറ്റ് നടത്താനും തുടങ്ങിയെന്നാണ് മറ്റ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്ന വാദം. 

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മെന്റര്‍, ഗുഡ് വില്‍ അംബാസിഡറായി മോഹന്‍ലാലിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിന് അടിയില്‍ വന്ന് ചേരി തിരിഞ്ഞ് വാക് യുദ്ധം നടത്തുകയാണ് ആരാധകരിപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു