ചലച്ചിത്രം

കായംകുളം കൊച്ചുണ്ണി ഒക്ടോബര്‍ 11ന്: റിലീസ് തിയ്യതി പ്രഖ്യാപിച്ച് നിവിന്‍പോളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാത്തിരിപ്പിന് വിരാമമായി. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് വിവരം പുറത്ത് വിട്ടത്. ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളിലെത്തും. 

കഴിഞ്ഞ മാസം മുബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ചതായാണ് റിപ്പോര്‍ട്ടകള്‍.

ഓണചിത്രമായി ഇറങ്ങേണ്ടിയിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ട് റിലീസ് തിയതി മാറ്റി വെയ്ക്കുകയായിരുന്നു.സഞ്ജയ് ബോബി തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. ബിനോദ് പ്രധാനാണ് ക്യാമറ.

2017 സെപ്റ്റംബര്‍ 30ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മംഗലാപുരം, ഉഡുപ്പി,ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. വന്‍തുക ചിലവഴിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു