ചലച്ചിത്രം

സൈനയായി ശ്രദ്ധ കപൂര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന 'സൈനയിലെ' ശ്രദ്ധ കപൂറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൈയ്യില്‍ റാക്കറ്റുമായി ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കളിക്കിടെ ആവേശത്തോടെ നില്‍ക്കുന്ന ചിത്രമാണ് ആദ്യമായി പുറത്തെത്തിയിരിക്കുന്നത്. ശ്രദ്ധയുടെ ചിത്രം പങ്കുവച്ചുകൊണ്ട് 'അവള്‍ തന്നേപോലെ തന്നെ ഇല്ലേ?', എന്നാണ് സൈനയുടെ ചോദ്യം. 

അമോല്‍ ഗുപ്‌തെ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഇടവിട്ട ദിവസങ്ങളില്‍ ബാഡ്മിന്റണ്‍ പരിശീലനവും ഫിറ്റ്‌നസ്, ഫിസിയോതെറാപ്പി സെഷണുകളുമൊക്കെയായി വലിയ തയ്യാറെടുപ്പാണ് ശ്രദ്ധ നടത്തിയിരുന്നത്. മുന്‍ ബാഡ്മിന്റണ്‍ കളിക്കാരനായ പുല്ലേല ഗോപിചന്ദിന്റെ ശിക്ഷണത്തിലായിരുന്നു ശ്രദ്ധയുടെ ബാഡ്മിന്റണ്‍ പരിശീലനം. കായികതാരത്തിന്റെ ശരീരഘടന നേടിയെടുക്കാനുള്ള പരിശീലനവും ശ്രദ്ധ നടത്തിയിരുന്നു. 

സൈനയ്‌ക്കൊപ്പം താരം പരിശീലനം നടത്തുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കളിക്കിടയിലെ സൈനയുടെ രീതികള്‍ മനസിലാക്കാനായിരുന്നു ഇരുവരും ഒന്നിച്ചുള്ള പരിശീലനം ഒരുക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈന നെഹ്‌വാളായി അഭിനയിക്കാന്‍ കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്ന് ശ്രദ്ധ മുന്‍പ് പ്രതികരിച്ചിരുന്നു. ബാഡ്മിന്റണ്‍ പ്രയാസകരമായ ഒരു കായിക ഇനമാണെന്നായിരുന്നു അന്ന് താരം അഭിപ്രായപ്പെട്ടത്. എന്നാല്‍ കളി പരിശീലിച്ചുതുടങ്ങിയതുമുതല്‍ താന്‍ വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്