ചലച്ചിത്രം

67ാം വര്‍ഷവും പതിവ് തെറ്റിക്കാതെ യേശുദാസ്; അധികാരിവളപ്പിലെത്തി നേര്‍ച്ചസദ്യ വിളമ്പി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; 67 വര്‍ഷമായി മുടക്കാത്ത നേര്‍ച്ചസദ്യക്കായി എല്ലാ തിരക്കുകളും മാറ്റിവെച്ച് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അധികാരിവളപ്പിലെ കപ്പേളയില്‍ എത്തി. വിശുദ്ധ യൗസേപ്പിതാവിന്റെ  വണക്കമാസ സമാപനത്തോടനുബന്ധിച്ച് നടന്ന നേര്‍ച്ചസദ്യയിലാണ് യേശുദാസ് പങ്കുചേര്‍ന്നത്. സദ്യ വിളമ്പിയും കുടുംബത്തോടൊപ്പം നേര്‍ച്ച സദ്യ കഴിച്ചും നിറസാന്നിധ്യമായി മാറി ഗാനഗന്ധര്‍വ്വന്‍. ഭാര്യ പ്രഭയ്ക്കും സഹോദരിയും ഗായികയുമായ ജയമ്മയ്ക്കുമൊപ്പമാണ് യേശുദാസ് കപ്പേളയില്‍ എത്തിയത്. രാത്രി തിരികെ എത്തി അദ്ദേഹം സംഗീതാര്‍ച്ചന നടത്താനും മറന്നില്ല. 

കപ്പേളയില്‍ എത്തി വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തെ വണങ്ങി പ്രാര്‍ത്ഥിച്ച ശേഷമാണ് യേശുദാസ് നേര്‍ച്ച സദ്യ വിളമ്പി ഉദ്ഘാടനം നിര്‍വഹിച്ചത്. തോപ്പില്‍ ആന്റണി, കുന്നത്ത് സെലീന അലക്‌സ്, തൈപ്പറമ്പില്‍ ജ്യുവല്‍ അലക്‌സ് എന്നിവര്‍ക്കാണ് യേശുദാസും ഭാര്യയും ചേര്‍ന്ന് നേര്‍ച്ച സദ്യ വിളമ്പിയത്. യേശുദാസിന്റെ അനുഗ്രഹം തേടി സംഗീതരംഗത്തെ പഴയതലമുറക്കാരും പുതുതലമുറക്കാരും എത്തി. 

തന്റെ പിതാവിന്റെ ആഗ്രഹപ്രകാരമുള്ള ചടങ്ങാണ് മുടക്കം കൂടാതെ താന്‍ നടത്തിപ്പോരുന്നതെന്നും തനിക്ക് ശേഷം മക്കള്‍ ഈ ചടങ്ങ് മുടക്കം കൂടാതെ നടത്തണമെന്നാണ് ആഗ്രഹമെന്നും യേശുദാസ് പറഞ്ഞു. നേര്‍ച്ച സദ്യ കഴിച്ച ശേഷം ഫോര്‍ട്ട്‌കൊച്ചിയിലെ പഴയ തറവാട്ടു വീടായ ഹൗസ് ഓഫ് യേശുദാസിലേക്ക് അദ്ദേഹം പോയത്. അവിടെ അമ്മ നട്ടുവളര്‍ത്തിയ മാവില്‍ യേശുദാസും പ്രഭയും ചേര്‍ന്ന് വെള്ളമൊഴിച്ചു. സ്‌നേഹസമ്മാനമായി ലഭിച്ച ഒരു കുട്ട മാങ്ങയും കൊണ്ടാണ് ഗാനനഗ്നര്‍വര്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു