ചലച്ചിത്രം

അതിനാണോ ഈ പെണ്‍കുട്ടിയെ പിടിച്ച് ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത്? നിഗൂഢത നിറച്ച് 'അതിരന്റെ' ടീസര്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അതിരന്റെ ടീസര്‍ പുറത്ത്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രത്തില്‍ സായി പല്ലവി ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയായാണ് വേഷമിടുന്നത്. കാലില്‍ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ട്, മുടി അലക്ഷ്യമായി മുന്നിലേക്ക് വലിച്ചിട്ടാണ് സായി പല്ലവി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്.

ഓട്ടിസം ഒരു രോഗമല്ലെന്നും ഡവലപ്‌മെന്റല്‍ ഡിസോഡര്‍ മാത്രമാണെന്നും  ടീസറില്‍ പറയുന്നു. നിഗൂഢത നിറച്ചാണ് 42 സെക്കന്റുള്ള ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. 

വിവേക് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 12 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. പിഎഫ് മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജും രഞ്ജി പണിക്കരുമുള്‍പ്പടെ വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു