ചലച്ചിത്രം

ചങ്ക്‌സിന്റെ രണ്ടാം ഭാഗം വരുന്നു; പ്രാര്‍ത്ഥന മതി കരിങ്കോഴി കുഞ്ഞുങ്ങളെ വേണ്ടെന്ന് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

രു അഡാര്‍ ലൗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിട. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ചങ്ക്‌സിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംവിധായകന്‍ ഒമര്‍ലുലു. ഒരു കൂട്ടം യുവതാരങ്ങളെ അണിനിരക്കിയാണ് ഒമര്‍ ലുലു ഒരുക്കിയ കാമ്പസ് ചിത്രം മികച്ച വിജയമാണ് നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഒമര്‍ കുറിച്ചു. 

ഇതിനൊപ്പം ട്രോളന്മാര്‍ക്കായി ഒരു അഭ്യര്‍ത്ഥനയും ഒമര്‍ ചേര്‍ത്തിട്ടുണ്ട്. പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം മതിയെന്നും കരിങ്കോഴി കുഞ്ഞുങ്ങളുടേയും ദിനോസര്‍ കുഞ്ഞുങ്ങളുടേയും മൊത്തക്കച്ചവടം വേണ്ടെന്നാണ് ഒമര്‍ പറയുന്നത്.

'ചങ്ക്സ് ടീം നിങ്ങള്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു .ചിത്രത്തിന്റെ ഷൂട്ടിംഗ് മെയ് ആരംഭിക്കുന്നതാണ് .എല്ലാവരുടെയും പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും ഉണ്ടാവണം ????.

NB :പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും മാത്രം 
മതി ?? കരിങ്കക്കോഴി കുഞ്ഞുങ്ങളുടെയും ,ദിനോസര്‍ കുഞ്ഞുങ്ങളുടെയും മൊത്തക്കച്ചവടം വേണ്ട സത്യായിട്ടും വേണ്ടാത്തോണ്ടാ' ഒമര്‍ കുറിച്ചു.

ഒരു അഡാര്‍ ലൗ സിനിമ റിലീസായതിന് പിന്നാലെയാണ് കരിങ്കോഴിക്കച്ചവടം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. ഒമറിന്റെ പോസ്റ്റിന് താഴെ ഒരാള്‍ കരിങ്കോഴി കച്ചവടത്തിന്റെ പോസ്റ്റര്‍ കമന്റായി ഇടുകയായിരുന്നു. അതിന് പിന്നാലെ ഒമറിന്റെ പോസ്റ്റുകള്‍ക്ക് താഴെ കരിങ്കോഴിയുമായി ബന്ധപ്പെട്ട ട്രോളുകള്‍ നിറയുകയായിരുന്നു. 

ബാലു വര്‍ഗീസ്, ഹണി റോസ്, ധര്‍മജന്‍, ഗണപതി തുടങ്ങിയവരാണ് ചങ്ക്‌സില്‍ അഭിനയിച്ചത്. നേരത്തെ തന്റെ അടുത്ത ചിത്രത്തില്‍ നൂറിന്‍ ഷെരീഫും അഫ്‌നാദ് ടിവിയും നായികാനായകന്മാരായി എത്തുമെന്ന് ഒമര്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ