ചലച്ചിത്രം

അതൊക്കെ ദുഃസ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം, തിരികെ പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല; പൊട്ടിക്കരരഞ്ഞ് സണ്ണി ലിയോണി 

സമകാലിക മലയാളം ഡെസ്ക്

ടി സണ്ണി ലിയോണിയുടെ ജീവിതം ആവിഷ്കരിക്കുന്ന വെബ് പരമ്പരയാണ് 'കരൺജീത് കൗർ; ദ് അണ്‍ടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി. പരമ്പരയുടെ ചിത്രീകരണത്തിനിടയിൽ താൻ പൊട്ടിക്കരഞ്ഞുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സണ്ണി. മാതാപിതാക്കളുടെ മരണം ഓർത്തെടുത്ത നിമിഷങ്ങളാണ് താരത്തെ കരയിച്ചത്. 

ജീവിതത്തിലെ ആ കറുത്ത ദിനങ്ങളിലേക്ക് തിരികെ പോയി നോക്കുക ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും അതൊക്കെ ഒരു ദുഃസ്വപ്നമായിരുന്നുവെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും സണ്ണി പറയുന്നു. അമ്മയുടെ മരണം, അച്ഛൻ കാൻസർ ബാധിതനായത്, പിന്നീടുളള അദ്ദേഹത്തിന്റെ മരണം. അതൊക്കെ ഞാനോർക്കാൻ ആഗ്രഹിക്കാത്തവയാണ്. , അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. 

”ചില നിമിഷങ്ങൾ വേദനിപ്പിക്കുന്നതാണ്. ആ ഓർമകളിലേക്ക് തിരികെ പോകാൻ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല. ഷൂട്ടിങ് സമയത്ത് ഞാൻ പൊട്ടിക്കരഞ്ഞു. ഞാൻ കരയുന്നതുകണ്ടപ്പോൾ ഡാനിയേൽ (ഭർത്താവ്) നിസഹായനായി നോക്കിനിന്നു, കാരണം എന്റെ ജീവിതത്തിലെ ആ അധ്യായങ്ങൾ തിരുത്തി എഴുതാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടത് എനിക്ക് തീരാവേദനയാണ്,” സണ്ണി ലിയോണി ഐഎഎൻഎസ് അഭിമുഖത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി