ചലച്ചിത്രം

ശ്രീധന്യയുടെ കൂരയില്‍ കട്ടിലും കിടക്കയുമായി സന്തോഷ് പണ്ഡിറ്റ്; ഇന്നെങ്കിലും മകള്‍ നന്നായി ഉറങ്ങട്ടേയെന്ന് അച്ഛന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടുകാരി ശ്രീധന്യയുടെ വീട്ടിലേക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ആശംസ അറിയിക്കാനായി വയനാട്ടിലെ പൊഴുതനിയിലുള്ള ശ്രീധന്യയുടെ വീട്ടില്‍ എത്തിയ സന്തോഷ് പണ്ഡിറ്റ് അവിടത്തെ അവസ്ഥ മനസിലാക്കിയതോടെ ഉടന്‍ ആവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. 

വീട്ടില്‍ ആവശ്യത്തിന് എന്തൊക്കെയാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അലമാരയും കട്ടിലും ഇല്ലെന്ന് അച്ഛനും അമ്മയും മറുപടി നല്‍കി. ഉടന്‍ തന്നെ ചോദിച്ച സാധനങ്ങള്‍ സന്തോഷ് പണ്ഡിറ്റ് ശ്രീധന്യയുടെ വീട്ടില്‍ എത്തിച്ചു. നിരവധി പേര്‍ സഹായ വാഗ്ധാനങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ആദ്യമായാണ് ഒരാള്‍ സഹായിക്കുന്നത് എന്നുമായിരുന്നു അച്ഛന്റേയും അമ്മയുടേയും മറുപടി. ഇന്നുമുതല്‍ മക്കള്‍ക്ക് സുഖമായി ഉണങ്ങാന്‍ പറ്റുമെന്നും ശ്രീധന്യയുടെ അച്ഛന്‍ സുരേഷ് പറഞ്ഞു. 

ശ്രീധന്യയ്ക്ക് നല്‍കിയ സഹായത്തെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം നേടിയതെന്നും അവരുടെ വിജയം നമുക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

ഞാന്‍ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില്‍ എത്തി, ഇത്തവണ ഐഎഎസ് നേടിയ ശ്രീധന്യ എന്ന മിടുക്കിയെ നേരില്‍ സന്ദര്‍ശിച്ചു അഭിനന്ദിച്ചു. (വയനാട്ടില്‍ നിന്നും ആദ്യ വിജയി)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്.

അവരും മാതാപിതാക്കളും മറ്റു വീട്ടുകാരും വളരെ സ്‌നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില്‍ താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്‌നിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.

കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാന്‍ സാധിക്കാത്തതില്‍ എനിക്ക് ഇപ്പോള്‍ വിഷമമുണ്ട്. ഇനിയും നിരവധി പ്രതിഭകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി