ചലച്ചിത്രം

മമ്മൂട്ടിക്ക് പിന്നാലെ തെലുങ്ക് നാട്ടില്‍ പേമാരിയാകാന്‍ മോഹന്‍ലാല്‍; ലൂസിഫര്‍ ഇന്ന് റിലീസ് ചെയ്യും

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയുടെ ഇതുവരെയുളള റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ട് കുതിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. ചിത്രത്തിന്റെ തെലുഗ് ഡബ്ബഡ് വേര്‍ഷന്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തും.

ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടി ക്ലബില്‍ ഇടം നേടിയിരിന്നു. സിനിമയുടെ ആഗോള കലക്ഷന്‍ തുകയാണിത്. സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് പ്രൊഡക്ഷന്‍സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.

ചിത്രത്തിലെ പുതിയ തെലുഗ് പോസ്റ്ററും ട്രെയ്‌ലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ മോഹന്‍ലാലിന്റെ സഹായിയായി എത്തുന്നു. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.

നൂറുകോടി ക്ലബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലൂസിഫര്‍. വൈശാഖ് സംവിധാനം െചയ്ത പുലിമുരുകന്‍, നിവിന്‍ പോളി-റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതില്‍ രണ്ട് സിനിമകളില്‍ മോഹന്‍ലാല്‍ നായകനും ഒന്നില്‍ അതിഥിവേഷത്തിലും എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍