ചലച്ചിത്രം

'സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം'; വീഡിയോ പങ്കിട്ട് ടൊവിനോ

സമകാലിക മലയാളം ഡെസ്ക്

സമൂഹമാധ്യമങ്ങളിൽ  സജീവമായ താരമാണ് ടൊവീനോ തോമസ്. സിനിമാ ചിത്രീകരണത്തിനിടയിലെ  പുതിയ വിഡിയോയുമായാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. 

പ്രത്യേക ആകൃതിയിൽ അടുക്കി വച്ചിരിക്കുന്ന ചെറിയ ചതുരക്കട്ടകൾക്കിടയിൽ നിന്ന് ഒരു കഷ്ണം ഇളക്കിയെടുക്കാൻ ശ്രമിക്കുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്. മറ്റ് ചതുരക്കട്ടകൾ ഇളകാതെ സൂക്ഷ്മതയോടെ അതിൽ നിന്ന് ഒരു ചതുരക്കട്ട മാത്രം ഇളക്കിയെടുത്ത് വിജയിയെ പോലെ ആഹ്ലാദിക്കുന്ന താരത്തിന്റെ സന്തോഷം പെട്ടെന്ന് ഇല്ലാതാക്കി ചതുരക്കൊട്ടാരം തകർന്നു വീഴുന്നതാണ് പിന്നീട് കാണുന്നത്. പിന്നെ നിരാശനാകുന്ന ടൊവീനോയെ ആണ് കാണുന്നത്. 

'സന്തോഷത്തിനും ദു:ഖത്തിനുമിടയിലെ നിമിഷം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ പ്രൊഫൈലിൽ വീഡിയോ പോസ്റ്റ്‌ ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ