ചലച്ചിത്രം

പൃഥ്വിരാജിന്റെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മി; എസ്രയുടെ ഹിന്ദി റീമേക്ക് ഉടന്‍

സമകാലിക മലയാളം ഡെസ്ക്

ലയാളത്തില്‍ ഈയടുത്ത് ഇറങ്ങിയ ഒരു മികച്ച ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായിരുന്നു എസ്ര. ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പ്രിയ ആനന്ദും പ്രധാന കഥാപാത്രങ്ങളായെത്തിയ ഈ ചിത്രം 2017ലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോളിവുഡ് പതിപ്പ് ഒരുങ്ങുകയാണ്. എസ്ര റീമേക്ക് ചെയ്യുമ്പോള്‍ പ്രശസ്ത ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയാണ് പൃഥ്വിരാജിന്റെ എബ്രഹാം എസ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതാണ് വലിയ പ്രത്യേകത.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ തരാന്‍ ആദര്‍ശ് ആണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. മുംബൈയില്‍ വെച്ച് എസ്രയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഹിന്ദിയിലേക്ക് മാറ്റുമ്പോള്‍ മലയാളത്തില്‍ പ്രിയ ആനന്ദ് കൈകാര്യം ചെയ്ത വേഷം ആരു ചെയ്യുമെന്ന് വ്യക്തമല്ല.

ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ ജയ് കൃഷ്ണന്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. 2017 ഫെബ്രുവരി 10ന് ആയിരുന്നു എസ്ര മലയാളത്തില്‍ റിലീസ് ചെയ്തത്. സുജിത് ശങ്കര്‍, ടോവിനോ തോമസ്, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

എബ്രഹാം എസ്ര എന്ന ആത്മാവിന്റെ കഥയാണ് എസ്ര. 1941ല്‍ മരിച്ച എസ്രയുടെ ആത്മാവ് 21ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന മനുഷ്യരില്‍ കുടിയേറുന്നു. അതും മനുഷ്യകുലത്തിന്റെ നാശം ലക്ഷ്യമാക്കി. ഇതായിരുന്നു എസ്രയുടെ പ്രമേയം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി