ചലച്ചിത്രം

'ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മാറ്റി നിര്‍ത്തും'; സുരേഷ് ഗോപിക്ക് വോട്ടു ചോദിച്ചതിന് ബിജു മേനോന് നേരെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ടു ചോദിക്കാന്‍ എത്തിയതിന് പിന്നാലെ നടന്‍ ബിജു മേനോന് നേരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. താര്തതിന്റെ ഫേയ്‌സ്ബുക്ക് പേജില്‍ എത്തിയാണ് ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തുന്നത്. താരത്തിന്റെ പോസ്റ്റുകള്‍ക്ക് താഴെ നിരവധി പേരാണ് അമര്‍ഷം രേഖപ്പെടുത്തുന്നത്. ചാണകക്കുഴിയില്‍ വീണാല്‍ പിന്നെ മലയാളികള്‍ മാറ്റി നിര്‍ത്തുമെന്നാണ് ആരാധകര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

മലയാളികളുടെ മതേതരമനസ്സുകളില്‍ ഒരു സ്ഥാനമുണ്ട്, ഇത്തരക്കാരുടെ വക്കാലത്തുപിടിച്ചു അത് കളയരുതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. നിങ്ങളുടെ സിനിമയ്ക്ക് തരുന്ന സപ്പോര്‍ട്ട് സുരേഷ് ഗോപിയെ പോലെയുള്ള വര്‍ഗീയവാദിക്ക് സപ്പോര്‍ട്ട് ചെയ്താല്‍ കിട്ടില്ലെന്നും ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമാണ് ഒരു കമന്റ്. എന്നാല്‍ ചിലര്‍ ബിജു മേനോന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ബിജു മേനോന്‍ പങ്കെടുത്തത്. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു  മനുഷ്യസ്‌നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നുമാണ് ബിജു മേനോന്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്