ചലച്ചിത്രം

''എന്തോന്ന് അസഹിഷ്ണുതയാടേയ് ഇത്; നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്''

സമകാലിക മലയാളം ഡെസ്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണപരിപാടികളുടെ ഭാഗമായി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ ബിജു മേനോന്‍ വന്‍ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ. എന്ന് പറയുന്നത് ശരിയാണോ. കേരള ചരിത്രത്തില് ഇതിനൂ മുമ്പും , താരങ്ങള്‍ പരസ്യമായി തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്. അന്ന് അവരോടൊന്നും കാണിക്കാത്ത 'അസഹിഷ്ണുത' എന്തിനാണ് ഈ നടനോട് കാണിക്കുന്നത് എന്നാണ് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നടന്‍ /നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്‌നവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

Dear facebook family,

പ്രമുഖ നട൯ ബിജു മേനോ൯ സ൪ തന്ടെ കൂട്ടുകാരനും, സഹപ്രവ൪ത്തകനുമായ പ്രമുഖ നടനു വേണ്ടി election campaign ല് പന്കെടുത്തു എന്നും പറഞ്ഞ് അദ്ദേഹത്തെ ചില൪ ചെറുതായ് എതി൪ത്തു comments ഇടുന്നത് ശ്രദ്ധയില് പെട്ടു..

നമ്മള് ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാ൪ട്ടിക്കു വേണ്ടിയേ പ്രവ൪ത്തിക്കാവൂ...
നമ്മള് ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു etc, etc എന്നീ ചിന്തകള് ശരിയാണോ ?
കേരള ചരിത്രത്തില് ഇതിനൂ മുമ്പും , ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..
അന്ന് അവരോടൊന്നും കാണിക്കാത്ത "അസഹിഷ്ണുത" ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ... ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ?

അദ്ദേഹത്തെ എതി൪ക്കുന്നവരോട് ഒരു ചോദ്യം ...നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നത്? എല്ലാ കാര്യത്തിലും നിങ്ങളെ പോലെ ആണോ ചിന്തിക്കുന്നത് ?

ഇതാണോ ആവിഷ്കാര സ്വതന്ത്യം ?
ഇതാണോ Number 1 കേരളത്തിലെ പ്രബുദ്ധ ജനത? ഇങ്ങനാണോ 100% സാക്ഷരത കാണിക്കുന്നത് ...

സാധാരണ പ്രേക്ഷകർ ആരും നടന്റെ ജാതി, മതം, രാഷ്ട്രീയ അഭിപ്രായം നോക്കിയിട്ടല്ല സിനിമ കാണുന്നത് . പ്രേക്ഷകരെ രസിപ്പിക്കുന്നോടൊത്തോളം കാലം ഒരു നട൯/നടി ഏതു രാഷ്ട്രീയ കക്ഷിയോടൊപ്പം നിന്നാലും ഒരു പ്രശ്നവുമില്ല .

ബിജു മേനോൻ സ൪ നിങ്ങളെന്നൂം ഞങ്ങളുടെ പ്രിയങ്കരനാണ്. സ്വന്തം രാഷ്ടീയ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇടിഞ്ഞു വീഴുന്നതല്ല ആ സ്ഥാനം.....ഇപ്പോഴത്തെ ചെറിയ എതി൪പ്പ് കാര്യമാക്കേണ്ട...

എന്തോന്ന് അസഹിഷ്ണുതയടേയ് ഇത്... അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ അല്ലേ....

നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനും അല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്....

ആർക്കും ഏത്‌ രാഷ്ട്രീയവും തെരെഞ്ഞെടുക്കാം ...
ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന ഏതൊരു പാർട്ടിയുടെയും അതിന്റെ സ്ഥാനാർത്ഥിയുടെയും പ്രചരണത്തിന് പോകുന്നത് തെറ്റല്ല.

(വാല് കഷ്ണം.. ഞാ൯ ഇഷ്ടപ്പെടുന്ന പല film, cricket players എനിക്ക് ഇഷ്ടമില്ലാത്ത പാ൪ട്ടികളില് പ്രവ൪ത്തിക്കുന്നു... ഒരല്പം വിഷമം തോന്നിയെന്കിലും ഞാനത് ശ്രദ്ധിച്ചില്ല.. അവരോടുള്ള സ്നേഹവും കുറഞ്ഞില്ല.കാരണം ഇന്ത്യ സ്വാതന്ത്രമാണ്..
പിന്നെ നമ്മള് support ചെയ്യുന്നു എന്നതിന൪ത്ഥം ആരും നമ്മുടെ അടിമയാണെന്നല്ല. നമ്മളെ പോലെ എല്ലാവ൪ക്കും വികാരം, വിചാരം, സംസ്കാരം, ചിന്താ ശേഷിയുണ്ട്...)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു