ചലച്ചിത്രം

സന്തുഷ്ടനാണോയെന്ന് ഒരു സംവിധായകനോടും ചോദിക്കരുത്; മരയ്ക്കാര്‍ പൂര്‍ത്തിയാക്കിയത് 104 ദിവസം കൊണ്ടെന്ന്‌ പ്രിയദര്‍ശന്‍

സമകാലിക മലയാളം ഡെസ്ക്

ന്തുഷ്ടനാണോയെന്ന് ഒരു സംവിധായകനോടും ചോദിക്കരുതെന്ന് പ്രിയദര്‍ശന്‍. എല്ലാവര്‍ക്കും ആശങ്കകള്‍ ഉണ്ടാകുമെന്നും ഒന്നും പറയാന്‍ ഇപ്പോള്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി എടുത്ത 'മരയ്ക്കാര്‍ ദ ലയണ്‍ ഓഫ് അറേബ്യന്‍ സീ' യുടെ വിശേഷങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രിയദര്‍ശന്റെ മറുപടി. 

104 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെന്നൈയില്‍  നടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എഡിറ്റിങ് ടേബിളില്‍ ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനാണ് അടുത്ത വര്‍ഷം തിയേറ്ററുകളില്‍ കാണാമെന്നും ഒന്നും വെളിപ്പെടുത്താന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞത്. പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് മരയ്ക്കാറിന്റെ വിഷ്വല്‍ പ്രൊഡ്യൂസര്‍.

സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ 'റാംജി റാവു സ്പീക്കിങി'ന്റെ ഹിന്ദി പതിപ്പായ 'ഹേരാ ഫേരി'യുടെ മൂന്നാം ഭാഗം ഉണ്ടാവുമോ എന്നതിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാവ് ഫിറോസ് നാദിയാവാലയുമായി കൂടിക്കാഴ്ച നടത്തിയെന്നും അക്ഷയ് കുമാര്‍ ചിത്രത്തിന്റെ അടുത്ത ഭാഗത്തില്‍ താത്പര്യം പ്രകടിപ്പിച്ചെന്നും പ്രിയദര്‍ശന്‍ നേരത്തേ വെളിപ്പെടുത്തിരുന്നു. പക്ഷേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. 2000 ത്തിലാണ് പ്രിയദര്‍ശന് ബോളിവുഡില്‍ വലിയ ബ്രേക്ക് നല്‍കിയ ഹേരാ ഫേരി പുറത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്