ചലച്ചിത്രം

ദുല്‍ഖര്‍ സല്‍മാനും നിര്‍മാതാവാകുന്നു; കന്നിചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി താരം; അപേക്ഷകള്‍ ക്ഷണിച്ചു 

സമകാലിക മലയാളം ഡെസ്ക്

ടന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമ നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നു. പുതിയ ചുവടുവയ്പ്പിനെക്കുറിച്ച് താരം തന്നെയാണ് പുറത്തുവിട്ടത്. ബാനറിന്റെ പേര് ഉടന്‍ പുറത്തുവിടുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ദുല്‍ഖര്‍ നിര്‍മ്മാണവിവരം പുറത്തുവിട്ടത്. ഏഴ് മുതല്‍ പന്ത്രണ്ട് വയസു വരെയുള്ള ആണ്‍കുട്ടികളെയും ആറ് മുതല്‍ 10 വയസു വരെയുള്ള പെണ്‍കുട്ടികളെയുമാണ് സിനിമയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. 

19-24, 30-35, 40-50 എന്നീ പ്രായവിഭാഗത്തിലുള്ള സ്ത്രീകള്‍ക്കും അഭിനയിക്കാനുള്ള അവസരമുണ്ട്. താല്പര്യമുള്ളവര്‍ മൂന്ന് ഫോട്ടോയും ബയോഡാറ്റയും ഏപ്രില്‍ 27ന് മുന്‍പായി പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുള്ള മെയില്‍ ഐഡിയിലേക്കോ വാട്‌സാപ്പ് നമ്പറിലേക്കോ അയക്കാനാണ് പോസ്റ്ററില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍