ചലച്ചിത്രം

നയന്‍താര ദര്‍ബാറിന്റെ സെറ്റില്‍ ; രജനീകാന്തിന്റെ ഒപ്പം ഇത് നാലാം തവണ

സമകാലിക മലയാളം ഡെസ്ക്

ന്റെ ഹൊറര്‍ ത്രില്ലര്‍ ഐറയിലെ അഭിനയത്തിന് ശേഷം രജനീകാന്ത് ചിത്രം ദര്‍ബാറിന്റെ ഷൂട്ടിങ് സെറ്റില്‍ ചേര്‍ന്നിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര. നയന്‍താരയും രജനീകാന്തും ഒന്നിക്കുന്ന നാലാമത്തെ തമിഴ്ചിത്രമാണിത്. ദര്‍ബാറിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തില്‍ നയന്‍താര ജോയിന്‍ ചെയ്ത വിവരം അറിയിച്ചത്. എആര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. 

2008ല്‍ പുറത്തിറങ്ങിയ ഗജിനിയായിരുന്നു എആര്‍ മുരുഗദോസും നയന്‍താരയും അവസാനമായി ഒന്നിച്ച ചിത്രം. ഇപ്പോള്‍ പതിനാല് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നയന്‍സിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം എആര്‍ മുരുഗദോസും തന്റെ ട്വീറ്റിലൂടെ പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. 

ചന്ദ്രമുഖി, കുശേലന്‍, ശിവജി എന്നിവയാണ് നയന്‍താരയും രജനീകാന്തും ഒന്നിച്ചെത്തിയ മറ്റ് ചിത്രങ്ങള്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി'യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്, മുന്‍ ചിത്രം 'പേട്ട'യുടെ സംഗീതമൊരുക്കിയതും അനിരുദ്ധായിരുന്നു. 2020ല്‍ പൊങ്കല്‍ റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും