ചലച്ചിത്രം

പി.ടി ഉഷയായി കത്രീന കൈഫ്; ഓട്ടക്കാരിയുടെ ജീവിതം സിനിമയാകുന്നു

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ അഭിമാനമായ പി.ടി. ഉഷയുടെ ജീവിതം സിനിമയാകുന്നു. ഹിന്ദിയില്‍ എടുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായികയും തിരക്കഥാകൃത്തുമായ രേവതി എസ് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 

മേരികോമായി ഞെട്ടിച്ച പ്രിയങ്ക ചോപ്രയെയാണ് ആദ്യം ചിത്രത്തിനായി പരിഗണിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ സിനിമ ചെയ്യാനാവില്ലെന്ന് പ്രിയങ്ക പറയുകയായിരുന്നു. ഇതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കത്രീനയെ സമീപിച്ചത്. സംവിധായക കത്രീനയെ കണ്ട് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. ഈ ചിത്രം ചെയ്യാന്‍ കരീന തയാറായാല്‍ അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി എഴുതും എന്നാണ് വിലയിരുത്തല്‍. ഇന്ത്യകണ്ട ഏറ്റവും മികച്ച ഓട്ടക്കാരിയായി വിലയിരുത്തുന്ന ഉഷയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കത്രീന കുറച്ചധികം കഷ്ടപ്പെടേണ്ടതായി വരും. 

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായിരിക്കും ചിത്രം എടുക്കുക. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാനായിരിക്കും ചിത്രത്തിന് സംഗീതം നല്‍കുന്നത്. എന്നാല്‍ പിടി ഉഷയായി കത്രീന എത്തുന്നതിനെതിരേ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഏറ്റവും മോശം കാസ്റ്റിങ് എന്നാണ് ഭൂരിഭാഗം പേരുടേയും അഭിപ്രായം. 

കോഴിക്കോട് പയ്യോളി സ്വദേശിയായ പിടി ഉഷ രാജ്യത്തെ ഏറ്റവും മികച്ച അത്‌ലറ്റാണ്. കരിയറില്‍ 100 ല്‍ അധികം മെഡലുകളാണ് ഉഷ നേടിയിരിക്കുന്നത്. 1984 ഒളിമ്പിക്‌സില്‍ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി