ചലച്ചിത്രം

അജുവിന് വേണ്ടി ചിത്രം വരച്ച് മോഹന്‍ലാല്‍; അമൂല്യ സമ്മാനത്തിന് നന്ദി പറഞ്ഞ് താരം; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനേതാവ് മാത്രമല്ല മോഹന്‍ലാല്‍, നൃത്തത്തിലും സംഗീതത്തിലുമെല്ലാം അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ മാത്രമല്ല ചിത്രകലയിലും ആള് പുലിയാണ്. നടന്‍ അജു വര്‍ഗീസാണ് മോഹന്‍ലാലിന്റെ ചിത്രകലാ നൈപുണ്യം പുറത്തുകൊണ്ടുവന്നത്. മോഹന്‍ലാല്‍ വരച്ച ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍ഗീസ്. നന്ദി ലാല്‍ സാര്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മോഹന്‍ലാല്‍ വരച്ച മൂന്ന് ചിത്രങ്ങളാണ് അജു പങ്കുവെച്ചത്. ലെറ്റര്‍ പാഡിലാണ് മോഹന്‍ലാല്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. അജുവിന് നല്‍കിയ സമ്മാനങ്ങളാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്ക് മുകളിലായി അജു എന്നും താഴെ വിത്ത് ലൗ മോഹന്‍ലാല്‍ എന്നും എഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെയും കാണാം. അമൂല്യ സമ്മാനം, സ്‌നേഹത്തിന്റെ കയ്യൊപ്പ് എന്ന ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

എന്തായാലും മോഹന്‍ലാല്‍ വരച്ച ചിത്രങ്ങള്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ലാലേട്ടന്‍ ഇത്ര നന്നായി വരയ്ക്കുമോ എന്നാണ് അവര്‍ ആശ്ചര്യത്തോടെ പറയുന്നത്. കൂടാതെ അതിനിടെ മോഹന്‍ലാല്‍ അജുവിന് സമ്മാനിച്ച ഡൂഡിലിന്റെ അര്‍ത്ഥം തേടിപ്പോയവരും കുറവല്ല. ലൂസിഫര്‍ എന്ന സിനിമയില്‍ പരാമര്‍ശിക്കുന്ന ഇല്ലുമിനാറ്റിയുമായി ഡൂഡിലിന് ബന്ധമുണ്ടെന്നൊക്കെയാണ് ആരാധകരുടെ രസകരമായ നിരീക്ഷണങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി