ചലച്ചിത്രം

'മോമോ, വയറൊന്ന് അകത്തേക്ക് പിടിക്കൂ'; സ്‌റ്റൈലിഷ് ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം; ചിരിപ്പിച്ച് മഞ്ജിമ

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായാണ് മഞ്ജിമ മോഹന്‍ സിനിമയിലേക്ക് എത്തുന്നത്. പിന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ മഞ്ജിമയെ കാണുന്നത് നിവിന്‍ പോളിയുടെ നായികയായാണ്. ഇപ്പോള്‍ തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് മഞ്ജിമ. ഇപ്പോള്‍ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് രംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമ താരങ്ങളുടെ സ്‌റ്റൈലന്‍ ചിത്രങ്ങള്‍ കണ്ട് നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാല്‍ അതിന് പിന്നിലുള്ള കഷ്ടപ്പാടാണ് ഒരൊറ്റ ക്ലിക്കിലൂടെ മഞ്ജിമ വെളിപ്പെടുത്തിയത്. 

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മഞ്ജിമയോട് വയര്‍ അകത്തേക്ക് പിടിക്കാന്‍ സ്റ്റൈലിസ്റ്റ് പറയുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് കേട്ട് പൊട്ടിച്ചിരിക്കുകയാണ് താരം. 'മോമോ നിന്റെ വയര്‍ അകത്തേക്കാക്കി പിടിക്കൂ!! ആ നിമിഷമാണ് ഇത്!!' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിര്‍ദേശങ്ങള്‍ നല്‍കുന്ന സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റിനേയും മഞ്ജിമയുടെ അടുത്തു കാണാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

സിനിമയിലെത്തുമ്പോള്‍ താരത്തിന് തടികൂടുതലാണെന്ന ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും മഞ്ജിമ മറുപടി നല്‍കിയിട്ടില്ല.  ഇപ്പോള്‍ തടിയെല്ലാം കുറച്ചിരിക്കുകയാണ് മഞ്ജിമ. ഇതൊന്നും വലിയ കാര്യമല്ലെന്ന് ആരാധകര്‍ക്ക് കാണിച്ചു തരികയാണ് ഈ ചിത്രത്തിലൂടെ മഞ്ജിമ. മലയാളത്തില്‍ സജീവമല്ല മഞ്ജിമ ഇപ്പോള്‍ തെലുങ്കില്‍ നിന്നാണ് താരത്തിന് കൈനിറയെ ഓഫറുകള്‍ ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്