ചലച്ചിത്രം

25 കഥാപാത്രങ്ങള്‍, ഒരു നടന്‍: ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രം അണിയറയില്‍ 

സമകാലിക മലയാളം ഡെസ്ക്

രു ചിത്രത്തില്‍ തന്നെ ഒന്നിലധികം കഥാപാത്രങ്ങളെയും ദ്വന്ദവ്യക്ത്വങ്ങളെയുമെല്ലാം അവതരിപ്പിച്ച് കയ്യടി നേടിയ താരമാണ് ആരാധകരുടെ വിക്രമെന്ന ചിയാന്‍ വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി ഏതറ്റം വരെയുള്ള മെയ്‌ക്കോവറും ചെയ്യാന്‍ ഒരുക്കമാണെന്നാണ് താരത്തിന്റെ പക്ഷം. അന്യന്‍, 'ഐ' തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ മികച്ച ഉദാഹരണങ്ങളാണ്. 

ഇപ്പോള്‍ വീണ്ടും കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് ഈ നടന്‍. തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. നയന്‍താര നായികയായെത്തിയ ഇമൈക്ക നൊടികള്‍ ഒരുക്കിയത് ഇദ്ദേഹമാണ്. വിക്രമിന്റെ 58ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കര്‍ ആകും വിക്രമിന്റെ നായികയായെത്തുക.

ഇതുവരെ പേര് നല്‍കാത്ത ചിത്രം നിര്‍മ്മിക്കുന്നത് 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം