ചലച്ചിത്രം

കീര്‍ത്തി സുരേഷ് മികച്ച നടി; ജോജുവിനും സാവിത്രിക്കും പ്രത്യേക പരാമര്‍ശം; സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അറുപത്തിയാറാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആയുഷ്മാൻ ഖുറാനയും (അന്ധദുൻ)  വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷ് സ്വന്തമാക്കി. മഹാനടിയിലെ അഭിനയത്തിനാണ് കീർത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്റെ സംവിധായകൻ ആദിത്യ ധറാണ് മികച്ച സംവിധായകൻ. അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള അവാർഡ്. ഓളാണ് രാധാകൃഷ്ണനെ അവാർഡിന് അർഹനാക്കിയത്.

ജോസഫിലെ അഭിനയത്തിന് ജോജുവിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.

സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിർകിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.

നടി ശ്രുതി ഹരിഹരനും ചന്ദ്രചൂഡ് റായിക്കും  പ്രത്യേക പരാമർശമുണ്ട്.

പുരസ്കാരം നേടിയവർ

ചിത്രം: ഹെല്ലാരോ (ഗുജറാത്തി)
മികച്ച നടൻ: ആയുഷ്മാൻ ഖുറാന (അന്ധധും), വിക്കി കൗശൽ (ഉറി).
നടി: കീർത്തി സുരേഷ് (മഹാനടി).
സഹനടൻ: സ്വാനന്ദ് കിർകിരെ (കംബാക്ക്).
സഹനടി: സുരേഖ സിക്രി (ബദായി ഹൊ).
 പ്രത്യേക പരാമർശം: ജോജു ജോർജ് (ജോസഫ്), സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ), ചന്ദ്രചൂഡ് റായി, ശ്രുതി ഹരിഹരൻ (നത്തിചിരാമി).
ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (ഓള്).
മലയാള ചിത്രം: സുഡാനി ഫ്രം നൈജീരിയ
ആക്ഷൻ: കെ.ജി. എഫ്.
നൃത്തസംവിധാനം: ഗുമർ (പത്മാവത്).
സംഗീതസംവിധാനം: സഞ്ജയ് ലീല ബൻസാലി (പത്മാവത്).
ജനപ്രിയ ചിത്രം: ബദായി ഹൊ
പരിസ്ഥിതി വിഷയം: പാനി.
സാമൂഹിക വിഷയം: പാഡ്മാൻ.
കുട്ടികളുടെ ചിത്രം: സർക്കാരി ഏരിയ പ്രാഥമിക ഷാലെ കാസർക്കോട്.
സ്പെഷ്യൽ ഇഫക്റ്റ്: കെ.ജി.എഫ്.
പശ്ചാത്തല സംഗീതം: ഉറി
സൗണ്ട് ഡിസൈൻ: ഉറി
ഗായിക: ബിന്ദു (മായാവി മാനവെ-കന്നഡ)
ഗായകൻ: അർജിത് സിങ് (ബിന്ദെ ദിൽ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി