ചലച്ചിത്രം

സഹായം അഭ്യര്‍ത്ഥിച്ചതിന് താഴെ പരിഹാസം; എന്തൊരു മനുഷ്യനാടോ താനെന്ന് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനവും ഈ വര്‍ഷവും കടുത്ത മഴക്കെടുതിയിലാണ്. വിവിധ ജില്ലകളിലായി ഒന്നര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളാണ് ഏറ്റവും കൂടുതല്‍ മഴക്കെടുതിയില്‍പ്പെട്ടത്. സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റിടുന്നത്. ഇതിന് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ പരിഹാസവും വിദ്വേഷ പ്രചരണവുമായി രംഗത്തെത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഗായിക സയനോര ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് നടന്‍ ജോയ് മാത്യു ഷെയര്‍ ചെയ്തു. തുടര്‍ന്ന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. എവിടെയാണ് സഹായം എത്തിക്കേണ്ടത് എന്ന് ചോദിച്ചും സഹായം എത്തിക്കാമെന്ന് ഉറപ്പു നല്‍കിയും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ നിഷാദ് എന്ന ഒരാള്‍ പോസ്റ്റിനെ പരിഹസിക്കുകയാണ് ചെയ്തത്. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് അയാള്‍ കമന്റ് ചെയ്തത്. 

പ്രവാസിയായ നിഷാദ് എന്നയാളുടേതായിരുന്നു പ്രതികരണം. ഇത് ശ്രദ്ധയില്‍പ്പെട്ട റോയ് മാത്യു ഇയാള്‍ക്കെതിരേ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. എന്തൊരു മനുഷ്യനാടോ താന്‍ എന്നാണ് ജോയ് മാത്യു കുറിച്ചത്. കൂടാതെ നിരവധിപേരാണ് ഇയാളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്