ചലച്ചിത്രം

അഭിനയത്തിൽ കമൽ ഹാസന് ഷഷ്ഠിപൂര്‍ത്തി; കളരിച്ചുവടുമായി സേനാപതി വീണ്ടും ക്യാമറയ്ക്ക് മുന്നിലും  

സമകാലിക മലയാളം ഡെസ്ക്

റാം വയസ്സിൽ 'കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ജെമിനി ഗണേശനും സാവിത്രിക്കും ഒപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ ആറ് വയസ്സുകാരൻ‌ ഇന്ന് അഭിനയത്തിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുകയാണ്. സിനിമ അരങ്ങേറ്റത്തിന് അറുപതാം വാർഷികം കുറിക്കുമ്പോഴും സെറ്റിൽ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഉലകനായകൻ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2 ഇന്നുമുതൽ ചിത്രീകരണം തുടങ്ങി. 

1996ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ പിന്തുടര്‍ച്ചയായി ചിത്രം വീണ്ടും ഒരുങ്ങുമ്പോള്‍ സ്വാതന്ത്ര്യസമരസേനാനിയും കളരി​അഭ്യാസിയുമായ സേനാപതി ആയിതന്നെയാണ് കമൽ ഹാസൻ എത്തുന്നത്. തന്റെ ക്ലീന്‍ ഷേവ് ലുക്ക് ഇന്ത്യന്‍ 2വിന്റെ ഭാഗമായുള്ളതാണെന്ന് മുന്‍പൊരിക്കല്‍ താരം വെളിപ്പെടുത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം കമന്‍ ഹാസനും ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണെന്ന പ്രത്യേകതയും ഇന്ത്യന്‍ 2വിനുണ്ട്. 

രാകുൽ പ്രീതിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ആരാധകർ അറിയുന്നത്. രാകുല്‍ പ്രീതിന് പുറമേ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കമല്‍ ഹാസന്റെ ചെറുമകനായാണ് സിദ്ധാര്‍ത്ഥ് വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാഷ്ട്രീയത്തിലേക്ക് കടന്ന കമല്‍ ഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 'തലൈവന്‍ ഇരുക്കിറാന്‍' എന്ന മറ്റൊരു തമിഴ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ