അന്താരാഷ്ട്ര തലത്തില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. യുഎന്‍ അംബാസിഡറായ പ്രിയങ്ക നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവാറുണ്ട്. അടുത്തിടെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വെച്ച് നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലില്‍ താരം പങ്കെടുത്തിരുന്നു. അവിടെവെച്ച് ഒരു പാകിസ്ഥാന് യുവതിയില്‍ നിന്നുണ്ടായ രൂക്ഷ പ്രതികരണത്തിന് താരം നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്രിയങ്ക പാകിസ്ഥാന് എതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നുമാണ് യുവതി പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തെ പിന്തുണച്ച് പ്രിയങ്ക പോസ്റ്റ് ചെയ്ത ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം. യുഎന്നിന്റെ അംബാസിഡറായിട്ടും ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും എന്നെപ്പോലെ നിരവധി പാകിസ്ഥാന് സ്വദേശികള്‍ അഭിനേത്രി എന്ന നിലയില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട് എന്നുമായിരുന്നു പ്രതിരണം.
ഇതിന് വളരെ പക്വതയോടെയാണ് പ്രിയങ്ക മറുപടി നല്‍കിയത്. യുദ്ധത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പക്ഷേ താനൊരും രാജ്യസ്നേഹിയാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്.ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്നേഹിക്കാനാണ് ഒത്തുകൂടിയത്. താരത്തിന്റെ മറുപടിയെ നിറഞ്ഞകയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു യുവതിയാണ് ഈ വിഡിയോ പങ്കുവെച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ