ചലച്ചിത്രം

'ആണുങ്ങളെ വെറുക്കുന്നതല്ല ഫെമിനിസം'; തുറന്നടിച്ച് വിദ്യാ ബാലന്‍ 

സമകാലിക മലയാളം ഡെസ്ക്

റീമേക്കുകളോട് താത്പര്യമില്ലെന്ന് പറഞ്ഞിട്ടുള്ള വിദ്യാ ബാലന്‍ അന്തരിച്ച നടി ശ്രീദേവിയോടുള്ള ആരാധനകൊണ്ടാണ് ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്കായ നേര്‍കൊണ്ട പാര്‍വെയിലേക്ക് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യ ഒരു തമിഴ് ചിത്രത്തില്‍ വേഷമിടുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. തന്റെ കരിയറിലെ ആദ്യകാലത്ത് ഉണ്ടായ അനുഭവങ്ങള്‍ മൂലമാണ് തമിഴ് സിനിമകളില്‍ നിന്ന് വിട്ടുനിന്നിരുന്നതെന്ന് വിദ്യ തുറന്നുപറഞ്ഞു.

"ആദ്യ കാലത്ത് നേരിട്ട അനുഭവങ്ങള്‍ മൂലം തമിഴ് സിനിമകള്‍ ചെയ്യാന്‍ എനിക്ക് അത്ര താത്പര്യമില്ലായിരുന്നു. പക്ഷെ പിന്നീട് ആ അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത് എന്ന് മനസ്സിലായി. ഒരു അനുഭവം കൊണ്ടുമാത്രം ഒരു ഇന്‍ഡസ്ട്രിയെ തന്നെയും വേണ്ടെന്നുവയ്‌ക്കേണ്ട കാര്യമില്ലെന്ന് തോന്നി. എന്തൊക്കെയായാലും ഞാന്‍ ഒരു തമിഴ് ഗേള്‍ ആണ്. അപ്പോ എത്രനാള്‍ തമിഴ് സിനിമ ചെയ്യാതിരിക്കും?", വിദ്യ പറഞ്ഞു. 

ലിംഗവവേചനത്തെ കുറിച്ചുള്ള ബോധം എല്ലാവര്‍ക്കുമുണ്ടാകണം എന്ന തോന്നല്‍ ഇപ്പോള്‍ ശക്തമായിട്ടുണ്ടെന്നും വിദ്യ അഭിപ്രായപ്പെട്ടു. എങ്കിലും ഇപ്പോഴും അതേക്കുറിച്ച് കൃത്യമായി ബോധവത്കരണം ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് ഉറപ്പില്ല. മീ ടൂ പോലുള്ള മൂവ്‌മെന്റുകളും സ്ത്രീകളുടെ അവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകളും നല്ലതാണെന്ന് പറഞ്ഞ വിദ്യ ഫെമിനിസം എന്നാല്‍ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല അര്‍ത്ഥം എന്നും കൂട്ടിച്ചേര്‍ത്തു.

"ആണുങ്ങളെ വെറുക്കുന്നതാണ് ഫെമിനിസം എന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. രണ്ടും തമ്മില്‍ ഒരുപാട് അന്തരമുണ്ട്. ഫെമിനിസം എന്നാല്‍ ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളുടെതന്നെ മൂല്യം തിരിച്ചറിയുക എന്നാണ്. അല്ലാതെ പുരുഷന്മാരെ വെറുക്കുന്നു എന്നല്ല", വിദ്യ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്