ചലച്ചിത്രം

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

സമകാലിക മലയാളം ഡെസ്ക്

റ്റവും അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ പരസ്പരം ട്രോളുന്നത് ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ പതിവാണ്. ഇക്കാര്യത്തില്‍ ഏറ്റവും ആക്ടീവാണ് നടന്‍ അര്‍ജുന്‍ കപൂര്‍. ഇക്കുറി നടി കത്രീന കൈഫ് ആണ് താരത്തിന്റെ ട്രോളിന് ഇരയായിരിക്കുന്നത്. 

അടുത്തിടെ നടന്ന ഒരു അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്. സണ്‍ഗ്ലാസ് അണിഞ്ഞ് നൃത്തം ചെയ്യുന്ന ചിത്രമാണ് ഇത്. ഇത് കണ്ടതും "അത് പകല്‍ സമയത്ത് ധരിക്കൂ രാത്രിയിലല്ല" എന്നാണ് അര്‍ജുന്റെ കമന്റ്. 

ഇതിനുമുന്‍പും കത്രീനയെ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ അര്‍ജുന്‍ കുറിച്ചിട്ടുണ്ട്. തന്റെ ജന്മദിനത്തില്‍ നടി പങ്കുവച്ച ചിത്രത്തിന് താരം കുറിച്ച കമന്റും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. പിറന്നാളാഘോഷിക്കാനല്ല കത്രീന ഫോട്ടോഷൂട്ടിനാണ് പോയിരിക്കുന്നത് എന്നുപോലും അര്‍ജുന്‍ അന്ന് കമന്റ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി