ചലച്ചിത്രം

പിതാവിന്റെ തൊട്ടരികില്‍ തന്നെ എന്നെ അടക്കം ചെയ്യും, അതെന്റെ വലിയ ആ​ഗ്രഹമാണ്; രേഖ 

സമകാലിക മലയാളം ഡെസ്ക്

സിനിമ അഭിനയം കരിയറായി തിരഞ്ഞെടുത്തതിൽ പിതാവിന് യോജിപ്പുണ്ടായിരുന്നില്ലെന്ന് തുറന്നുപറയുകയാണ് നടി രേഖ. താന്‍ പിതാവുമായി വളരെ അടുപ്പത്തിലായിരുന്നെങ്കിലും സിനിമയില്‍ താന്‍ വരുന്നതിന് അദ്ദേഹത്തിന്  താല്‍പര്യം ഉണ്ടായിരുന്നില്ലെന്ന് രേഖ പറയുന്നു. തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ലെന്നും രേഖ വെളിപ്പെടുത്തി. 

പിതാവിനെ അടക്കിയിരിക്കുന്ന കല്ലറയ്ക്ക് സമീപം മരണശേഷം തന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും രേഖ പറയുന്നു. "പിതാവ് എന്നെ വിട്ടുപോയി. കില്‍പുക്കിലെ ഒരു സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കിയിരിക്കുന്നത്. ഞാന്‍ അവിടെ ഒരു കല്ലറ പണിതു. അദ്ദേഹത്തിന് തൊട്ടരികില്‍ തന്നെ മരണശേഷം എന്നെ അടക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്", അത് തന്റെ വലിയ ആ​ഗ്രഹമാണെന്ന് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. 

എണ്‍പതുകളുടെ അവസാനത്തിൽ സിനിമയിലെത്തിയ രേഖ തമിഴ് ചിത്രമായ കടലോര കവിതകളിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സിദ്ദിഖ്-ലാല്‍ സംവിധാനം ചെയ്ത റാംജിറാവു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന രേഖ 2005 ല്‍ വീണ്ടും അഭിനയത്തിലേക്കെത്തി. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ