ചലച്ചിത്രം

മോഹന്‍ലാലിനെ ചേയ്‌സ് ചെയ്ത് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു; മേലില്‍ ആവര്‍ത്തിക്കരുതെന്ന് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്റെ മുന്നില്‍ എത്തുന്ന ആരാധകരോട് വളരെ സ്‌നേഹത്തോടെ പെരുമാറുന്ന നടനാണ് മോഹന്‍ലാല്‍. തനിക്കൊപ്പം ഫോട്ടോയെടുക്കാന്‍ കാത്തുനില്‍ക്കുന്നവരെ നിരാശരാക്കാതെ അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും താരം തയാറാവാറുണ്ട്. എന്നാല്‍ ആരാധകരില്‍ ചിലര്‍ താരങ്ങളോട് വളരെ മോശമായി പെരുമാറാറുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് മോഹന്‍ലാലിനുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിനെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു. 

തിരുവല്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. അവിടെ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. മോഹന്‍ലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകര്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹന്‍ലാല്‍ കാര്‍ നിര്‍ത്തി കാര്യം തിരക്കുകയായിരുന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനായാണ് പിന്നാലെ വന്നത് എന്നായിരുന്നു മറുപടി. തുടര്‍ന്ന് താരം വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതോടെ ആളുകള്‍ കൂടി. അവസാനം പൊലീസ് എത്തിയാണ് താരത്തെ വാഹനത്തില്‍ കയറ്റിയത്. തന്റെ വാഹനത്തെ പിന്തുടരുതെന്ന് ആരാധകരെ താക്കീത് ചെയ്താണ് താരം കാറില്‍ കയറിയത്. 

അതിനിടെ ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രൂക്ഷ വിമര്‍ശനമാണ് താരത്തെ തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തവര്‍ക്കെതിരേ ഉയരുന്നത്. മനുഷ്യരാണെന്ന പരിഗണനയെങ്കിലും ഇവര്‍ക്ക് നല്‍കണമെന്നാണ് പലരും പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും