ചലച്ചിത്രം

തലതിരിച്ചു പിടിച്ച് ജാന്‍വിയുടെ പുസ്തക പ്രകാശനം; സൗന്ദര്യ മാത്രം പോര ബുദ്ധിയും വേണമെന്ന് വിമര്‍ശനം; ട്രോള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരറാണി ശ്രീദേവിയുടെ മകള്‍ ജാന്‍വിയ്ക്ക് ആരാധകര്‍ ഏറെയാണ്. ജാന്‍വി ശ്രീദേവിയുടെ തനി പകര്‍പ്പാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പാത്രമാവുകയാണ് ജാന്‍വി. കഴിഞ്ഞ ദിവസം താരം പങ്കെടുത്ത പുസ്തക പ്രകാശചടങ്ങാണ് പരിഹാസത്തിന് കാരണമായിരിക്കുന്നത്. സാരി ധരിച്ച് അതി മനോഹരിയായാണ് താരം ചടങ്ങില്‍ എത്തിയത്. എന്നാല്‍ പുസ്തക പ്രകാശം നടത്തുന്നതിനിടെ താരത്തിന് ഒരു അബന്ധം പറ്റി. പുസ്തകം തലതിരിച്ചു പിടിച്ചാണ് പ്രകാശനം ചെയ്തത്. 

ഹരീന്ദര്‍ സിക്കയുടെ നോവല്‍ കോളിങ് സെഹ്മത്ത് പ്രകാശനം ചെയ്യാനാണ് താരം എത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പുസ്തകവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അബന്ധം സംഭവിച്ചത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ താരം രൂക്ഷമായ ട്രോളാക്രമണത്തിന് ഇരയാവുകയാണ്. 

പുസ്തകം തലതിരിച്ചു പിടിച്ച് പ്രകാശനം ചെയ്യുന്നു. ബുദ്ധിയില്ലാത്ത സൗന്ദര്യം മാത്രമുള്ള ആളുകള്‍ ഇങ്ങനെയാണ്' ഒരാള്‍ കുറിച്ചു. തലതിരിഞ്ഞ ജീവിതം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പ്രകാശനം ചെയ്യുന്ന പുസ്തകത്തിന്റെ പേര് അറിയുമോ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്നാല്‍ വിമര്‍ശനം രൂക്ഷമാകുമ്പോഴും താരത്തെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. മനുഷ്യന്മാരാണ്, അബദ്ധം സംഭവിക്കാം എന്നാണ് ആരാധകര്‍ കുറിച്ചത്. ഇതിനിടയിലും താരത്തിന്റെ സൗന്ദര്യത്തെ പ്രകീര്‍ത്തിക്കുന്നവരും നിരവധിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി