ചലച്ചിത്രം

'നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഇന്നും ഓര്‍ക്കുന്നു, നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്'; വികാരനിര്‍ഭരമായ കത്ത്  (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

മിഴകത്തിന്റെ ഇളയദളപതി വിജയ്യുടെ ലക്ഷകണക്കിന് ആരാധകരില്‍ ഒരാളാണ് താനുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്  വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖരന്‍. മകനെഴുതിയ വികാരനിര്‍ഭരമായ കത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

മകന്നോടുള്ള സ്‌നേഹം തന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്നാണ് കത്തെഴുതുമ്പോൾ അമ്മയുടെ ആശങ്ക. "നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു", അമ്മ കത്തില്‍ പറയുന്നു.

ഒരു തമിഴ് മാധ്യമം നടത്തിയ അഭിമുഖത്തിനിടയിലാണ് ശോഭ ഈ കത്ത് വായിച്ചത്.

കത്തിന്റെ പൂര്‍ണരൂപം

ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. അമ്മയെന്ന നിലയിൽ ഇതിൽപരം മറ്റെന്ത് സന്തോഷമാണ് എനിക്ക് ലഭിക്കുക. 

നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്‌നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു. 

നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്‌നേഹമാണ് അതാണ് എല്ലായ്‌പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു.

തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍താരമായി നെഞ്ചിലേറ്റിക്കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്.അടുത്ത സൂപ്പർസ്റ്റാറായി നിന്നെ അവരോധിക്കാൻ ഈ ലോകം കാത്തിരിക്കുകയാണ്. അമ്മയെന്ന സ്ഥാനം മറന്ന് നിന്റെ ആരാധകരുടെ കൂട്ടത്തിൽ നിന്നുകൊണ്ട് ഞാനും അടിക്കുന്നു ഒരു നീണ്ട വിസിൽ.

എന്ന് നിന്റെ അമ്മ/ ആരാധിക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി