ചലച്ചിത്രം

ആഡംബര യാത്ര മടുത്തു, യുവനടി കാര്‍ വിറ്റ് ഓട്ടോ വാങ്ങി ; ലൊക്കേഷനുകളിലേക്ക് 'സിംപിള്‍' യാത്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ : വിപണിയില്‍ ഇറങ്ങുന്ന പുതുപുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്ന സിനിമാതാരങ്ങളുടെ വാര്‍ത്തകള്‍ നമുക്ക് അപൂര്‍വ്വമല്ല. അത്യാഡംബര വാഹനങ്ങള്‍ കരസ്ഥമാക്കാന്‍ നടീനടന്മാര്‍ മല്‍സരിക്കുകയുമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാകുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍.

ആഡംബര വാഹനത്തിലെ യാത്ര മടുത്ത്, അത് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങിയിരിക്കുകയാണ് നടി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കും എന്നാണ് യശശ്രീ പറയുന്നത്. 

ഇന്ത്യയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് സൈക്കിള്‍ യാത്ര നടത്തിയ ഒരു സുഹൃത്താണ് യശശ്രീയ്ക്ക് പ്രചോദനമായത്. ഓട്ടോറിക്ഷയില്‍ ആഗ്രയിലേക്കു പോകാമെന്നും താജ് മഹല്‍ സന്ദര്‍ശിക്കാമെന്നുമായിരുന്നു നിര്‍ദേശം. പിന്നീട് കൂടുതലൊന്നും ആലോചിക്കാതെ കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍