ചലച്ചിത്രം

പലരും പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; രജനികാന്തിന്റെ പ്രതിഫലം എടുത്തുപറഞ്ഞ് നിര്‍മാതാവിന്റെ തിരിച്ചടി; വിവാദം

സമകാലിക മലയാളം ഡെസ്ക്

ന്നെ പല നിര്‍മാതാക്കളും പറ്റിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ധനുഷ്. വെട്രിമാരന്‍ സംവിധാനം ചെയ്യെുന്ന അസുരന്റെ ഓഡിയോ ലോഞ്ചിന് ഇടയിലാണ് താരം തനിക്ക് നിര്‍മാതാക്കള്‍ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം  നിര്‍മാതാക്കളില്‍നിന്നേ മുഴുവന്‍ പ്രതിഫലം ലഭിക്കുകയൂള്ളുവെന്നും പലരും കബളിച്ചിട്ടുണ്ടെന്നുമാണ് താരം തുറന്നു പറഞ്ഞത്. 

താരത്തിന്റെ തുറന്നുപറച്ചില്‍ തമിഴ് സിനിമ ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ധനുഷിന് എതിരേ പ്രമുഖ നിര്‍മാതാവ് അഴകപ്പന്‍ ഉള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തി. ധനുഷിന്റെ ഭാര്യ പിതാവ് കൂടിയായ സൂപ്പര്‍താരം രജനീകാന്തിന്റെ പ്രതിഫലത്തെക്കുറിച്ചു പറഞ്ഞായിരുന്നു അഴകപ്പന്റെ തുറന്നു പറച്ചില്‍. സൂപ്പര്‍താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നതെന്നും അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ കഴിയുമെന്നും അഴകപ്പന്‍ പറഞ്ഞു. 

സൂപ്പര്‍ താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. രജനികാന്ത് 7060 കോടി വരെ. അവരുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മാതാക്കളുടെ കഥ അവിടെ തീരും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് ധനുഷ് അതെക്കുറിച്ച് പറയുന്നില്ല' അഴകപ്പന്‍ പറഞ്ഞു. തമിഴിലെ നിര്‍മാതാക്കളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷില്‍ നിന്നുണ്ടായതെന്നും അദ്ദേഹവുമായി സംവാദം നടത്താന്‍ തയാറാണെന്നും അഴകപ്പന്‍ കൂട്ടിച്ചേര്‍ത്തു. 

അഭിനയം മാത്രമല്ല നിര്‍മാതാവ് കൂടിയാണ് ധനുഷ്. രജനീകാന്ത് ചിത്രം ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാക്കമുട്ടൈ, വിസാരണൈ എന്നീ ചിത്രങ്ങള്‍ ദേശിയ പുരസ്‌കാരം നേടിയിരുന്നു. പ്രസംഗം വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. ഐ സ്റ്റാന്റ് വിത്ത് ധനുഷ് വൈറലാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി