ചലച്ചിത്രം

നേഹ അമ്മയായി; മകന്‍ ജനിച്ചത് മരിച്ചുപോയ ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍

സമകാലിക മലയാളം ഡെസ്ക്

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെയാണ് നേഹ എന്ന നടിയെ മലയാളികള്‍ക്ക് പരിചയം. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവും താരത്തെ ശ്രദ്ധേയയാക്കി. മാസങ്ങള്‍ക്ക് മുന്‍പ് നേഹ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് എഴുതിയിരുന്നു. തന്റെ ഭര്‍ത്താവിന്റെ വിയോഗത്തില്‍ തകര്‍ന്നുള്ള കുറിപ്പായിരുന്നു അത്. 

അതിന് പിന്നാലെ ഗര്‍ഭിണിയാണെന്നറിയിച്ചുള്ള പോസ്റ്റുകളും വന്നു. ഇതോടെയാണ് താരത്തെ അധികം ആളുകളും അറിയുന്നത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നിരിക്കുകയാണ്. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. 

കഴിഞ്ഞ ജനുവരി 11നായിരുന്നു നേഹയുടെ ഭര്‍ത്താവ് മരിച്ചത്. 'ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്‌നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.'- ഭര്‍ത്താവിന്റെ വിയോഗത്തില്‍ നേഹ കുറിച്ചു. 

ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമാണ് താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം നേഹ അറിഞ്ഞത്. ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. സെപ്തംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. സെപ്തംബറാകാന്‍ കാത്തിരിക്കാതെ നേഹയ്ക്ക് കൂട്ടായി രണ്ട് ദിവസം നേരത്തേ എത്തി. ആഗസ്റ്റ് 30 നാണ് നേഹയുടെ ഭര്‍ത്താവിന്റെ ജന്മദിനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'