ചലച്ചിത്രം

'കുഹുകു'വിന് താളം പിടിച്ച് ആശംസകൾ പറഞ്ഞ് ഭാവന; സുഹൃത്തും പ്രതിബിംബവുമെന്ന് രമ്യ നമ്പീശൻ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടിയും ഗായികയുമായ രമ്യാ നമ്പീശന്റെ പുതിയ പാട്ടിന് താളം പിടിച്ച് ഭാവനയും. ഒപ്പം പുതിയ പാട്ടിന് എല്ലാവിധ ആശംസകളും നേരുന്നതായും ഭാവന വീഡിയോയിലൂടെ ആശംസിക്കുന്നുണ്ട്. ആശംസകളറിയിച്ചുള്ള ഭാവനയുടെ വീഡിയോ രമ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഹൃദ്യമായൊരു കുറിപ്പും അതിനൊപ്പം ചേർത്താണ് രമ്യ വീഡിയോ പോസ്റ്റ് ചെയ്തത്.

കുഹുകു എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് ഭാവന താളം പിടിക്കുന്നത്. പാട്ട് ഇഷ്ടപ്പെട്ടുവെന്നും ആശംസകൾ നേരുന്നുവെന്നും താരം വീഡിയോയിൽ പറയുന്നു. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും സഹോദരിയും പ്രതിബിംബവുമാണ് ഭാവനയെന്നും കൊടുങ്കാറ്റിനെ അതിജീവിച്ച ധൈര്യമാണെന്നും വീഡിയോയ്ക്കൊപ്പം രമ്യയും കുറിച്ചു. വിജയ് യേശുദാസ്, രമേഷ് പിഷാരടി, സനൂഷ തുടങ്ങിയവരും രമ്യയുടെ പുതിയ പാട്ടിന് ആശംസകൾ നേർന്നിട്ടുണ്ട്.

രമ്യ തുടങ്ങുന്ന പുതിയ സം​ഗീത സംരംഭമാണ് കുഹുകു. നാളെ വൈകീട്ട് നടക്കുന്ന ചടങ്ങിൽ വച്ച് ഭാവനയും സംവിധായകൻ ആഷിഖ് അബുവും ചേർന്ന് ഉദ്ഘാടനം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു