ചലച്ചിത്രം

ക്ലാസ് കട്ട് ചെയ്തു പോയ റെക്കോഡിങ്; ദീപക് ദേവ് സ്വപ്‌നത്തിലേക്ക് നടന്നത് ഇങ്ങനെയാണ്; ഓര്‍മ്മച്ചിത്രം

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ദീപക് ദേവ്. നിരവധി മികച്ച ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോള്‍ തന്റെ സംഗീത യാത്രയിലെ ആദ്യകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് ദീപക് ദേവ്. ക്ലാസ് കട്ട് ചെയ്ത് പോയ റെക്കോഡിങ്ങിന്റെ ഫോട്ടോയാണ് ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം ഷെയര്‍ ചെയ്തത്. 

1996 കാലഘട്ടത്തിലെ പ്രോഗ്രാമിങ് കാലത്തേക്ക് തിരിഞ്ഞു നോക്കുകയാണ്. കൊളെജില്‍ നിന്ന് ക്ലാസ് ഒഴിവാക്കി. സ്വപ്‌നങ്ങള്‍ പിന്തുടര്‍ന്നു നടന്ന കാലം.' എന്ന കുറിപ്പിലാണ് ദീപക് ദേവ് ത്രോബാക്ക് ചിത്രം പങ്കുവെച്ചിരിക്കുന്നത്. കീ ബോര്‍ഡ് വായിച്ചുകൊണ്ട് നില്‍ക്കുന്ന ദീപക്കിനെയാണ് ചിത്രത്തില്‍ കാണുന്നത്. 

നിരവധി പേരാണ് തങ്ങളുടെ പഴയ ഓര്‍മകള്‍ പങ്കുവെക്കുന്നത്. അന്ന് ദീപക് ദേവിനൊപ്പം റെക്കോഡിങ്ങിന് ഉണ്ടായിരുന്നവരും ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുമെല്ലാം ഓര്‍മകള്‍ പങ്കുവെച്ചിട്ടുണ്ട്. 2003 ല്‍ ക്രോണിക് ബാച്ച്‌ലറിലൂടെയാണ് ദീപക് ദേവ് സിനിമയിലേക്ക് കടക്കുന്നത്. നരന്‍ ഉറുമി, ലൂസിഫര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി