ചലച്ചിത്രം

'നാലു പേരുടേയും ജനനേന്ദ്രിയം ഛേദിക്കണം, കൊല്ലാതെ ആസിഡില്‍ മുക്കിവയ്ക്കണം'; രോഷത്തില്‍ രാഖി സാവന്ത് (വിഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദില്‍ മൃഗ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണമെന്ന് നടി രാഖി സാവന്ത്.  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം രൂക്ഷമായി പ്രതികരിച്ചത്. നരേന്ദ്ര മോദിയേയും തെലുങ്കാന മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് വിഡിയോ. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതികളെ തൂക്കിക്കൊല്ലുന്നതിന് പകരം ആസിഡില്‍ മുക്കണമെന്നും ജനനേന്ദ്രിയം ഛേദിക്കണം എന്നുമാണ് രാഖി പറയുന്നത്. 

'മോദി ഏറ്റവും ശക്തനാണ്. രാജ്യത്ത് വലിയ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാചകം ചെയ്യാന്‍ ഗ്യാസ് കൊടുത്തതുകൊണ്ട് മാത്രമായില്ല. സ്ത്രീകളുടെ സുരക്ഷയും ഉറപ്പുവരുത്തണം. അതിനായി തെലുങ്കാനയിലെ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് താലിബാന്‍ നല്‍കുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം. അവരെ തൂക്കിക്കൊല്ലുന്നതിന് പകരം അവരെ ആസിഡില്‍ മുക്കിവെക്കണം. അവരുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചു കളയണം. തന്റെ വാക്കുകള്‍ മോദി കേള്‍ക്കുകയാണെങ്കില്‍ രാജ്യത്തെ സ്ത്രീകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല' അവര്‍ പറയുന്നു. 

ഡോക്ടറുടെ കൊലപാതകത്തിനെതിരേ ബോളിവുഡിലേയും മറ്റും നിരവധി പ്രമുഖരാണ് രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ ബോളിവുഡ് താരങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ