ചലച്ചിത്രം

വിശന്ന് പൊരിഞ്ഞു, മഞ്ഞു വാരി തിന്ന് കുഞ്ചാക്കോ ബോബന്‍, കുറച്ച് ഉപ്പും മുളകും കൂടി വേണമെന്ന് കമന്റ്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകഷ്ണം തിന്നണം എന്നാണല്ലോ. അപ്പോള്‍ മഞ്ഞിന്റെ നാട്ടില്‍ ചെന്നാല്‍ എന്താവും തിന്നുക. ഈ ചോദ്യം നടന്‍ കുഞ്ചാക്കോ ബോബനോട് ചോദിച്ചാല്‍ മഞ്ഞ് എന്നാവും ഉത്തരം. കശ്മീരില്‍ നിന്ന് മഞ്ഞ് വാരി തിന്നുന്ന കുഞ്ചാക്കോ ബോബന്റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചാക്കോച്ചന്‍ മാത്രമല്ല മഞ്ഞു തിന്നാന്‍ കൂട്ടിന് സംവിധായകന്‍ ജിസ് ജോയും ഉണ്ട്. 

ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കശ്മീരില്‍ എത്തിയതായിരുന്നു താരം. അതിനിടയിലായിരുന്നു താരത്തിന്റെയും സംവിധായകന്റെയും കളി. നല്ല വിശപ്പുണ്ടെന്നു പറഞ്ഞ ചാക്കോച്ചനോട് ഇവിടെ കഴിക്കാന്‍ മഞ്ഞു മാത്രമേയൊള്ളൂ എന്നാണ് ജിസ് പറയുന്നത്. ഇത് കേട്ടപാടെ താരം വലിയ കഷ്ണം മഞ്ഞെടുത്ത് വായില്‍ വെക്കുകയായിരുന്നു. 

നല്ല ടേസ്റ്റ് ഉണ്ടെന്നും കുറച്ച് ഉപ്പും മുളകും ഉണ്ടെങ്കില്‍ അടിപൊളിയാണെന്നാണ് ചാക്കോച്ചന്റെ കമന്റ്. മഞ്ഞിന്റെ കൂടെ കുറച്ച് കാരയ്ക്കയോ പേരയ്ക്കയോ കിട്ടിയിരുന്നെങ്കില്‍ നന്നായേനെ എന്ന് ജിസ് ജോയിയും. ആംസ്റ്റര്‍ഡാമിലെ മഞ്ഞിനേക്കാള്‍ ടേസ്റ്റുണ്ട് ഇന്ത്യയിലെ മഞ്ഞിനെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. കുഞ്ചാക്കോ ബോബനാണ് രസകരമായ വിഡിയോ പങ്കുവെച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്നത്. ബോബി- സഞ്ജയ് ഒരുക്കുന്ന കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജിസ് തന്നെയാണ്. പുതുമുഖം അനാര്‍ക്കലി നാസറാണ് നിയികയായി എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''