ചലച്ചിത്രം

'വണ്ടിയിടിപ്പിച്ച് കൊന്നാലും ഞാന്‍ എല്‍എസ്ഡി ഉപയോഗിച്ച് ബോധമില്ലാതെഅപകടമുണ്ടാക്കിയെന്നായിരിക്കും പുറത്തുവരിക'

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയില്‍ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി ഷെയ്ന്‍ നിഗം. അമ്മയുടെ പ്രതിനിധികളായി എത്തിയ സിദ്ദിഖും ഇടവേള ബാബുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഇരുവരോടും സംസാരിച്ചതില്‍ നിന്നും അമ്മയില്‍ നിന്ന് ന്യായമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് താരം പറയുന്നത്. സിനിമ പൂര്‍ത്തിയാക്കില്ല എന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി. 

സിദ്ദിഖുമായിട്ടായിരുന്നു താന്‍ ആദ്യം സംസാരിച്ചത്. വൈകിയെത്തിയ ഇടവേള ബാബുവിനോട് 'ചില്ലറയൊന്നുമല്ലട്ടാ ഇവനെ അവര്‍ ഉദ്രവിച്ചത് എന്നാണ്' സിദ്ദിഖ് പറഞ്ഞത്. ഇതില്‍ നിന്ന് താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ അവര്‍ മനിസിലാക്കി എന്നാണ് വിശ്വസിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റായ ലാലേട്ടന്‍ ഇന്നലെയും ബാബുചേട്ടനെ വിളിച്ച് വിഷയത്തില്‍ സംസാരിച്ചിരുന്നെന്നും തനിക്ക് ന്യായം ലഭിക്കുമെന്നാണ് ഉറച്ച് വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പേരില്‍ അവര്‍ സമര്‍പ്പിച്ചത് വ്യജ കരാറാണെന്നും ഷെയ്ന്‍ ആരോപിച്ചു. 

ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ സിനിമയിലുണ്ടാകുന്നുണ്ടെന്നും അത് ജനങ്ങള്‍ അറിയണം എന്ന് താന്‍ വിചാരിച്ചതുകൊണ്ടാണ് പുറത്തുവന്നതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. വധഭീഷണി മുഴക്കി ഏതെങ്കിലും വണ്ടി വന്ന് ഇടിച്ച് താന്‍ മരിക്കുകയാണെങ്കില്‍ താന്‍ കള്ളുകുടിച്ച്, എല്‍എസ്ഡി ഉപയോഗിച്ച് ബോധമില്ലാതെ അപകടമുണ്ടാക്കിയെന്നായിരിക്കും പുറത്തുവരിക. തന്റെ വീട്ടുകാര്‍ക്കു മാത്രമായിരിക്കും നഷ്ടമുണ്ടാവുക. മറ്റാരും ഈ വിഷയത്തില്‍ പ്രതികരിക്കില്ലെന്നും ഷെയ്ന്‍ വ്യക്തമാക്കി. എന്നെ ബാധിക്കുന്നതില്‍ ആര്‍ക്കും പ്രശ്‌നമല്ലെങ്കില്‍ സിനിമയ്ക്ക് ബാധിക്കുന്നത് എനിക്കും പ്രശ്‌നമല്ലെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍