ചലച്ചിത്രം

'നിന്നെ കണ്ടെത്തിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്', രണ്ടാം വിവാഹവാര്‍ഷികത്തില്‍ പ്രണയം പറഞ്ഞ് കൊഹ് ലിയും അനുഷ്‌കയും

സമകാലിക മലയാളം ഡെസ്ക്

ണ്ടാം വിവാഹ വാര്‍ഷികത്തില്‍ പ്രണയം നിറഞ്ഞ വാക്കുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും. വിവാഹ ദിനത്തിലെ മനോഹര ചിത്രത്തിനൊപ്പമാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ജീവിതത്തില്‍ ഇരുവരും എത്രത്തോളം സന്തുഷ്ടരാണ് എന്ന് തെളിയിക്കുന്നതാണ് ഇവരുടെ വാക്കുകള്‍.

പ്രണയത്തെക്കുറിച്ചുള്ള കവി വിക്ടര്‍ ഹ്യൂഗോയുടെ പ്രശ്‌സ്തമായ വരികള്‍ക്കൊപ്പമാണ് അനുഷ്‌കയുടെ കുറിപ്പ്. 'മറ്റൊരാളെ സ്‌നേഹിക്കുകയെന്നത് ദൈവത്തിന്റെ മുഖം കാണുക എന്നതാണ്‌വിക്ടര്‍ ഹ്യൂഗോ. പ്രണമെന്നത് വെറുമൊരു വികാരം മാത്രമല്ല, അതിനെക്കാള്‍ വളരെ കൂടുതലാണ്. അതൊരു വഴികാട്ടിയും തുണയും സത്യത്തിലേക്കുള്ള പാതയുമാണ്. ഞാനത് കണ്ടെത്തിയതില്‍ ഭാഗ്യവതിയാണ്' അനുഷ്‌ക കുറിച്ചു.

അനുഷ്‌കയുടെ നെറ്റിയില്‍ ചുംബിക്കുന്ന മനോഹരമായ ചിത്രത്തിനൊപ്പമാണ് വിരാട് തന്റെ പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്നത്. സത്യത്തില്‍ പ്രണയം അല്ലാതെ മറ്റൊന്നും ഇല്ല. ഇത് എല്ലാദിവസവും മനസിലാക്കിത്തരുന്ന ഒരാളെ നല്‍കി ദൈവം അനുഗ്രഹിക്കുമ്പോള്‍ ഒരു വികാരം മാത്രമേ ഉണ്ടാകൂ, നന്ദി' കൊഹ് ലി കുറിച്ചു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും രംഗത്തെത്തി.

2017 ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചാണ് വിരാട് കൊഹ് ലിയും അനുഷ്‌കയും ഒന്നായത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. വെസ്റ്റ് ഇന്‍ഡീലിനെതിരേയുള്ള ടി 20 പരമ്പര നടക്കുന്നതിനിടയിലാണ് ഇവരുടെ വിവാഹ വാര്‍ഷികം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു