ചലച്ചിത്രം

'എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും'; ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ലെന്ന് മീര നന്ദന്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായി നിറഞ്ഞുനില്‍ക്കുകയാണ് മീര നന്ദന്‍. അടുത്തിടെ താരത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരുപാട് വിമര്‍ശനങ്ങളും ഈ വസ്ത്രത്തിന്റെ പേരില്‍ മീരയ്ക്ക് കേള്‍ക്കേണ്ടതായിവന്നു. വസ്ത്രത്തിന് ഇറക്കം കുറഞ്ഞു എന്നു പറഞ്ഞായിരുന്നു സൈബര്‍ ആക്രമണം. എന്നാല്‍ തന്റെ വസ്ത്രത്തിന് ഇറക്കം കുറവായിരുന്നെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും തന്റെ പേജില്‍ ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞിരിക്കുകയാണ്  മീര നന്ദന്‍. ഒരു മാഗസിന് നല്‍കിയ  അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം

പണ്ട് പുറത്തുപോകുമ്പോള്‍ സിനിമ കാണാറുണ്ട് എന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടു എന്നാണെന്നാണ് താരം പറയുന്നത്. 'ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയില്ലേ. ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറി. രണ്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞിരുന്നില്ല. അതിന് ശേഷമാണ് ഞാന്‍ പോസ്റ്റ് ചെയ്തത്. ഞാന്‍ നോക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ എന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. ഞാനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുന്നത്. അതിന് നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല.' മീര വ്യക്തമാക്കി. 

വിവാദം അറിഞ്ഞ് തന്റെ അമ്മൂമ്മ തന്നെ വിളിച്ചെന്നും ആളുകള്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലെ എന്നാണ് ചോദിച്ചതെന്നും താരം പറഞ്ഞു. ചിത്രങ്ങള്‍ക്ക് താഴെ ഒരുപാട് മോശം കമന്റുകള്‍ ചിത്രത്തിന് താഴെ വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായി. രണ്ട് വിഭാഗം ആളുകളുണ്ട്, ഒന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് പറയുന്നവര്‍. മറ്റു ചിലരാകട്ടെ എന്തിനാണ് വേണ്ടാത്ത പണിക്ക പോകുന്നത് എന്ന് ചോദിക്കുന്നവര്‍. എനിക്ക് ആള്‍ക്കാരെ ബോധിപ്പിക്കാന്‍ വേണ്ടി ജീവിക്കാന്‍ പറ്റില്ല. എന്റെ പേജില്‍ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും മീര ചോദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി