ചലച്ചിത്രം

'കഴിവുള്ള നടനും നല്ല മനുഷ്യനും',  ഷെയ്ൻ നി​ഗത്തിനൊപ്പമുള്ള ഏക സെൽഫി പങ്കുവച്ച് അന്ന ബെൻ 

സമകാലിക മലയാളം ഡെസ്ക്

കുമ്പളങ്ങി നൈറ്റ്സിൽ ബേബിമോളായി വന്ന് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിന്റെ യുവനായിക അന്ന ബെൻ ഇപ്പോഴിതാ ഹെലൻ എന്ന കഥാപാത്രത്തെ ബി​ഗ് സ്ക്രീനിലെത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് അന്നയിപ്പോൾ. ഈ സന്തോഷം അന്ന തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആരാധകരെ അറിയിക്കുന്നുമുണ്ട്. 

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ ഒരു ചോദ്യോത്തര സെഷനും അന്ന നടത്തിയിരുന്നു. ഇതിൽ ആരാധകർക്ക് അറിയേണ്ടതാകട്ടെ അന്നയുടെ ആദ്യ നായകൻ ഷെയ്ൻ നി​ഗത്തെക്കുറിച്ചും. ഷെയ്നുമായി ബന്ധപ്പെട്ട് രണ്ട് ആവശ്യങ്ങളാണ് ആരാധകർ ഉന്നയിച്ചത്. ഒന്ന് അന്നയും ഷെയ്നും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവയ്ക്കാനായിരുന്നു. കുമ്പളങ്ങി നൈറ്റ്സിന്റെ ഷൂട്ടിങ്ങിനിടെ പകർത്തിയ ഏക സെൽഫിയാണ് ഇതിന് മറുപടി നൽകികൊണ്ട് അന്ന പങ്കുവച്ചത്. ഷൂട്ടിങ്ങിന്റെ അവസാന ദിവസമാണ് ഈ ചിത്രം പകർത്തിയതെന്നും ഇതാണ് കുമ്പളങ്ങി ചിത്രീകരിക്കുന്നതിനിടെ തങ്ങൾ ഒന്നിച്ചുള്ള ഏക ചിത്രമെന്നും അന്ന പറഞ്ഞു. പലപ്പോഴും ഫോണിനെക്കുറിച്ച് മറന്നുപോകുന്നതാണ് സെറ്റിൽ വച്ച് അധികം ചിത്രങ്ങൾ പകർത്താൻ കഴിയാതിരുന്നതിന്റെ കാരണമെന്നും അന്ന ചിത്രത്തോടൊപ്പം കുറിച്ചു. 

ഷെയ്നിനെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ആവശ്യപ്പെട്ട ആരാധകനോട് ഷെയ്ൻ ഒരു കഴിവുള്ള നടനും നല്ല മനുഷ്യനുമാണെന്നായ‌ിരുന്നു അന്നയുടെ മറുപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്