ചലച്ചിത്രം

സുഡാനിയിലെ ഉമ്മ പറയുന്നു; ദേശീയ ചലച്ചിത്ര അവാര്‍ഡ് ബഹിഷ്കരിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ബഹിഷ്കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയിൽ ശ്ര​ദ്ധേയ വേഷം ചെയ്ത നടി സാവിത്രി ശ്രീധരൻ. സക്കരിയ സംവിധാനം ചെയ്ത സുഡാനിയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു സാവിത്രി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സാവിത്രി വ്യക്തമാക്കി.

64ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് സുഡാനി ഫ്രം നൈജീരിയ ആയിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പുരസ്കാര ദാനച്ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാക്കളുമാണ് വിട്ടുനില്‍ക്കുക. ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയാണ് പിന്മാറ്റം.

ഇതിന് പിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സാവിത്രിയും അറിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൂടിയാണിതെന്നും സാവിത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഓപ്പറേഷന്‍ പാം ട്രീ: ആക്രി കച്ചവടം മറയാക്കി 1170 കോടിയുടെ നികുതി വെട്ടിപ്പ്; സംസ്ഥാനത്തിന് 209 കോടി രൂപ നഷ്ടം

ഫ്രഞ്ച് ഓപ്പണ്‍ ആദ്യ റൗണ്ട് തന്നെ 'ബ്ലോക്ക്ബസ്റ്റര്‍!' നദാലിന് എതിരാളി സ്വരേവ്

ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്ന വിധം

'ജൂനിയര്‍ അമിതാഭ് ബച്ചന്‍'- നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ?; യുഐഡിഎഐയുടെ വിശദീകരണം