ചലച്ചിത്രം

'നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കും, ഞങ്ങൾക്ക് സഹോദരങ്ങൾ'; രൂക്ഷ വിമർശനവുമായി വിനീത് ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. നിങ്ങൾക്ക് അവർ ന്യൂനപക്ഷമായിരിക്കുമെന്നും എന്നാൽ അവർ ഞങ്ങളുടെ സഹോദരന്മാരും സഹോദരികളുമാണ് എന്നാണ് താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. പൗരത്വ ഭേദ​ഗതിയും കൊണ്ട് നിങ്ങള്‍ നാട്ടിൽ നിന്ന് ദൂരേക്ക് പോകാനും വിനീത് ആവശ്യപ്പെട്ടു. 

നിയമത്തിനെതിരേ സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്. യുവതാരങ്ങളാണ് ശക്തമായ പ്രതികരണങ്ങൾ നടത്തിയിരിക്കുന്നത്. പാർവതി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ, റിമ, ​ഗീതു മോഹൻദാസ്, മമ്മൂട്ടി, ലിജോ ജോസ്, സക്കരിയ മുഹമ്മദ് തുടങ്ങി നിരവധി പേർ ഇതിനോടകം വിമർശനം ഉയർത്തി. 

വിനീത് ശ്രീനിവാസന്റെ കുറിപ്പ്

നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരൻമാരും സഹോദരിമാരുമാണ്.  ദയവായി നിങ്ങളുടെ  പൗരത്വ ഭേദഗതിയും കൊണ്ട് നമ്മുടെ നാട്ടില്‍ നിന്ന് എത്രയും ദൂരം പോകാനാകുമോ അത്രയും ദൂരം പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൌരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന