ചലച്ചിത്രം

പ്രതിഷേധിച്ചവര്‍ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവര്‍ ; താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ സിനിമാ സംവിധായകന്‍ മേജര്‍ രവി. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ രാജ്യത്തോട് ഉത്തരവാദിത്തമില്ലാത്തവരാണ്. നിയമം അറിയാതെയാണ് പൗരത്വ നിയമത്തിനെതിരെ താരങ്ങളുടെ പ്രതിഷേധമെന്നും മേജര്‍ രവി പറഞ്ഞു.

താരങ്ങള്‍ ആദായനികുതി അടയക്കുന്നുണ്ടോ എന്ന സന്ദീപ് വാര്യരുടെ പ്രസ്താവന ശരിയല്ല. ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കരുത്. പൗരത്വ നിയമത്തെയും ആദായ നികുതിയേയും കൂട്ടിക്കുഴയ്ക്കരുതെന്നും മേജര്‍ രവി പറഞ്ഞു.

തിങ്കളാഴ്ച കൊച്ചിയില്‍ സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സംവിധായകന്‍ കമല്‍, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, നിമിഷ സജയന്‍, ഗീതു മോഹന്‍ദാസ്, എന്‍ എസ് മാധവന്‍, ഷഹബാസ് അമന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോര്‍ട്ട് കൊച്ചിയിലാണ് അവസാനിച്ചത്.

പ്രതിഷേധത്തിന് പിന്നാലെ സിനിമാക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാക്കാര്‍ പ്രതിഷേധിച്ചത് തെറ്റെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചപ്പോള്‍, പ്രതിഷേധിച്ചവര്‍ക്ക് രാജ്യസ്‌നേഹമില്ലെന്നും ഇവര്‍ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ഇന്‍കം ടാക്‌സും ഇഡിയും വീട്ടില്‍ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ ഭീക്ഷണി മുഴക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം