ചലച്ചിത്രം

'സൂക്ഷിച്ച് നോക്കണ്ട, ഫോട്ടോ മോര്‍ഫല്ല'; സല്‍മാന്‍ ഖാനൊപ്പം ഉണ്ണി മുകുന്ദന്‍ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി സഹതാരങ്ങള്‍ രംഗത്തെത്തി. നേരിട്ട് ആശംസ അറിയിക്കാന്‍ സല്‍മാന്റെ വീടിന് മുന്‍പില്‍ ആരാധകരും ഒത്തുകൂടിയിരുന്നു. കേരളത്തിലെ മസില്‍ അളിയനും ബോളിവുഡിലെ മസില്‍ഖാന് ആശംസകള്‍ നേര്‍ന്നിരുന്നു. സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ചിത്രം. 

ഹാപ്പി ബര്‍ത്ത്‌ഡേ സല്‍മാന്‍, എന്നും ഫാന്‍ബോയ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. ഫോട്ടോ കണ്ട് മോര്‍ഫ് ചെയ്തതാണോ എന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടിയും ഇതിനൊപ്പമുണ്ടായിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്തതല്ല. സല്‍മാനൊപ്പം ഓരേയൊരു ചിത്രം എന്നീ ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കണ്ടാല്‍ ചേട്ടനും അനിയനും പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. മസില്‍ ആളിയന്മാര്‍ എന്നും കമന്റ് വരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി