ചലച്ചിത്രം

'ഡിറ്റക്ടീവ് പ്രഭാകരനു'മായി ജൂഡ് ആന്റണി ; നിങ്ങളുടെ മനസ്സിലെ പ്രഭാകരനെ നിര്‍ദേശിക്കൂ എന്ന് പ്രേക്ഷകരോട് സംവിധായകന്‍

സമകാലിക മലയാളം ഡെസ്ക്

പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഡിറ്റക്ടീവ് പ്രഭാകരന്‍ എന്നാണ് സിനിമയുടെ പേര്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജി ആര്‍ ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചെങ്കിലും നായകനെ തീരുമാനിച്ചിട്ടില്ല. നായകന്‍ ആയി ജനങ്ങള്‍ക്ക് യോജിച്ച ആളെ നിര്‍ദേശിക്കാമെന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി മുന്നോട്ടുവെച്ച നിര്‍ദേശം. നിങ്ങളുടെ മനസ്സിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദേശിക്കൂ എന്ന് ജൂഡ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായാകും പ്രേക്ഷകര്‍ക്ക് കാസ്റ്റിങ്ങ് നടത്താനുള്ള അവസരം നല്‍കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍. ജൂഡ് ആന്റണി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍