ചലച്ചിത്രം

അയാള്‍ ഇവിടെ കയറി പിടിച്ചു; അപമര്യാദയായി പെരുമാറിയ ബസ്സ് ക്ലീനറുടെ മുഖത്തടിച്ചു; തുറന്ന് പറഞ്ഞ് രജിഷ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍. ബസില്‍ വെച്ച് ഒരു കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസിലെ ഡോര്‍കീപ്പറെ തല്ലിയിട്ടുണ്ടെന്ന് രജിഷ പറയുന്നു. മൂവി മാന് നല്‍കിയ അഭിമുഖത്തിലാണ് രജിഷയുടെ വെളിപ്പെടുത്തല്‍. 

രജിഷയുടെ വാക്കുകള്‍;

''ഞാന്‍ പ്ലസ് വണിന് പഠിക്കുന്ന സമയത്താണ്. ബസില്‍ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയം. ഡോറിനടുത്തുള്ള കമ്പിയില്‍ പിടിച്ച് ഒരു ചെറിയ കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. 

''ഞാന്‍ നോക്കുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായി രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല. 

'ഒടുവില്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച് ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല.  അങ്ങനെ ഞാനും അയാളും തമ്മില്‍ ബഹളമായി. ഇടയ്ക്ക് അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു. 

'െ്രെഡവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടുരജിഷ പറഞ്ഞു. 

വിഡിയോ:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച