ചലച്ചിത്രം

എന്റെ ഹോര്‍മോണ്‍ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാമോ: തടികുറയ്ക്കാന്‍ ആവശ്യപ്പെടുന്നവരോട് തുറന്നടിച്ച് വിദ്യാബാലന്‍

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ താരമാണ് വിദ്യാബാലന്‍. ബോളിവുഡില്‍ വിദ്യ എത്തിയിട്ട് ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞു. ആരാധകര്‍ പക്ഷേ എപ്പോഴും വിദ്യയ്ക്ക് തടി കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത് പതിവാണ്. ഇതിനെതിരെ കടുത്തഭാഷയില്‍ തന്നെ താരം മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ ആദ്യമായി തടി കൂടാന്‍ കാരണമായ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യ.

നിങ്ങളെന്താണ് വ്യായാമം ചെയ്ത് തടി കുറയ്ക്കാത്തതെന്ന് ആരെങ്കിലും ചോദിച്ചാല്‍ എനിക്കവരെ ഇംഗ്ലീഷിലുള്ള ഒരു തെറി വിളിക്കാനാണ് തോന്നുന്നതെന്നാണ് വിദ്യ പറഞ്ഞത്. 'എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. എന്ത് അറിഞ്ഞിട്ടാണ് അവര്‍ മുന്‍വിധിയോടെ ഇത് ചോദിക്കുന്നത്? ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് വ്യായാമം ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയില്ല. ഞാന്‍ അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെയാണ് അവര്‍ എന്നെക്കുറിച്ച് മുന്‍ധാരണകള്‍ പുലര്‍ത്തുന്നത്''- വിദ്യ വ്യക്തമാക്കി.

തനിക്ക് ചെറുപ്പം മുതല്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും ആളുകള്‍ തടി കുറയ്‌ക്കെന്ന് സമര്‍ദ്ദം ചെലുത്തുമ്പോള്‍ ഈ പ്രശ്‌നം കൂടുകയല്ലാതെ കുറയാറില്ലെന്നും താരം പറയുന്നു. 'തടി കൂടുന്നത് കാണുമ്പോള്‍ ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. എന്നെക്കൊണ്ട് സാധിക്കാത്ത വ്യായാമം വരെ ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കുറച്ചുകാലത്തേയ്ക്ക് ഹോര്‍മോണ്‍ പ്രശ്‌നം കുറയും, പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരികെയെത്തും. അതോടെ തടി പിന്നെയും കൂടും'- വിദ്യ പറയുന്നു. 

തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുന്‍വിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതെന്ന് വിദ്യ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്