ചലച്ചിത്രം

സീരിയൽ നടി നാ​ഗ ഝാൻസി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഹൈ​ദ​രാ​ബാ​ദ്: സീ​രി​യ​ൽ നടി നാ​ഗ ഝാ​ൻ​സി (21) ജീ​വ​നൊ​ടു​ക്കി. പവിത്ര ബന്ധം എന്ന തെലുങ്കു സീരിയലിലൂടെ പ്രശസ്തയായിരുന്നു നാ​ഗ ഝാൻസി. ഹൈ​ദ​രാ​ബാ​ദി​ലെ ശ്രീ​ന​ഗ​ർ കോ​ള​നി​യി​ലെ വ​സ​തി​യി​ലാ​ണ് നാ​ഗ ത്സാ​ൻ​സി ജീ​വ​നൊ​ടു​ക്കി​യ​ത്. 

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് നടിയെ സീലിം​ഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സെക്കന്തരാബാദിലെ ​ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചതായാണ് റിപ്പോർട്ട്. 

നടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും മൊബൈൽ ഫോണും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രണയനൈരാശ്യമാണ് ആത്തമഹത്യയ്ക്ക് കാരണമെന്ന് അഭ്യൂഹമുണ്ട്.  നടി കുറച്ചുകാലമായി സൂരിയ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 

എന്നാൽ നടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞദിവസം നടിയും വീട്ടുകാരും തമ്മിൽ വഴക്കുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ വഡാലി ​ഗ്രാമമാണ് നാ​ഗ ഝാൻസിയുടെ സ്വദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു