ചലച്ചിത്രം

ഒന്നു കൂടി കണ്ടാല്‍ കിളി തിരിച്ചു വരും; ക്ലൈമാക്‌സ് മനസ്സിലാവാത്ത ആരാധകനോട് പൃഥ്വിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

വിശ്വാസത്തെയും ശാസ്ത്രത്തെയും ഒരു നൂലിഴയില്‍ കൊരുത്തൊരുക്കിയ സയന്റിഫിക്ക് ത്രില്ലറാണ് പൃഥ്വിരാജ് ചിത്രം നയന്‍. ചിത്രത്തെ പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. എന്നാല്‍ ചിത്രം കണ്ട ഒരു ആരാധകന്‍  ആകെ ആശയക്കുഴപ്പത്തിലാണ്. ആശങ്ക പരിഹരിക്കാന്‍ പൃഥ്വിയെ തന്നെ സമീപിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് മനസ്സിലായിട്ടില്ലെന്നും വിശദീകരിക്കാമോയെന്നായിരുന്നു ആരാധകന്റെ ചോദ്യം. ചിത്രം ഒന്നുകൂടി കണ്ടാല്‍ കിളി തിരിച്ചുവരുമെന്നായിരുന്നു പൃഥ്വിയുടെ മറുപടി.

ഭൂമിയെ കടന്നുപോകുന്ന ഒരു വാല്‍നക്ഷത്രത്തിന്റെ കാന്തികതരംഗങ്ങള്‍ കാരണം ഒന്‍പത് ദിവസത്തേക്ക് ഭൂമിയിലെ ഇലക്ട്രോണിക് സാന്നിധ്യമുള്ള ഉപകരണങ്ങളെല്ലാം നിശ്ചലമാകുന്നു. വൈദ്യുതിയില്ല, ഫോണില്ല, ഭൂരിഭാഗം വാഹനങ്ങളും പ്രവര്‍ത്തിക്കുന്നില്ല...ചുരുക്കത്തില്‍ ലോകത്തിന്റെ ചലനവേഗം തന്നെ പിടിച്ചുകെട്ടപ്പെടുന്നു. ഇതിനെ കുറിച്ച് ഒരു ഫീച്ചര്‍ തയാറാക്കാനായി ഹിമാലയത്തിലേക്ക് പോകാന്‍ ജ്യോതിശാസ്ത്രജ്ഞനായ ആല്‍ബര്‍ട് നിയോഗിക്കപ്പെടുന്നു. അയാള്‍ മകന്‍ ആദത്തെയും കൂടെകൂട്ടുന്നു. അവിടെ അവര്‍ക്കുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളും അതിന്റെ ചുരുളഴിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടിക്കുന്ന തിരിച്ചറിവുകളുമാണ് സിനിമയുടെ പ്രമേയം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് നയന്‍ നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലിന്റെ മകന്‍ ജെനുസ് മൊഹമ്മദ് ആണ്. ദുല്‍ക്കര്‍ നായകനായി എത്തിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നയന്‍. പൃഥ്വിരാജിനൊപ്പം ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, ടോണി ലൂക്ക് എന്നിവരാണ് മറ്റുതാരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു